കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കാര്‍ണിവല്‍ നഗരത്തില്‍ ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് തിരി തെളിഞ്ഞു. ബ്രസീലിയന്‍ മുന്‍ മാരത്തണ്‍ താരം വാന്‍ഡര്‍ലി ഡി ലിമയാണ് ദീപശിഖ തെളിച്ചത്. ഏതന്‍സില്‍ 2004ല്‍ നടന്ന ഒളിമ്പിക്സില്‍ കാഴ്ചക്കാരന്റെ ഇടപെടല്‍ മൂലം സ്വര്‍ണമെഡല്‍ നഷ്ടപ്പെട്ട് കായികലോകത്തിന്റെ വേദനയായി മാറിയ താരമാണ് ലിമ. ഇനി എല്ലാ കണ്ണും റിയോയിലേക്ക്. ആധുനിക ഒളിംപിക്സിന്റെ 31–ാം അധ്യായത്തിനു തിരിതെളിഞ്ഞു.