ധോണിയെ വഞ്ചിച്ചതാര് ?; ഇന്ത്യന്‍ നായകന് നഷ്‌ടമായത് 20കോടി!

വെള്ളി, 15 ജൂലൈ 2016 (20:03 IST)
ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് കമ്പനി വഞ്ചിച്ചതായി റിപ്പോര്‍ട്ട്. താരവുമായി സ്‌പാര്‍ട്ടന്‍ സ്‌പോര്‍സ്‌സ് എന്ന കമ്പനി കരാര്‍ ഉണ്ടാക്കിയിരുന്നുവെന്നു. ഇതുവഴി ലഭിക്കേണ്ടിയിരുന്ന ഇരുപത് കോടി രൂപ ഓസീസ് കമ്പനി നല്‍കിയില്ല എന്നാണ് ധോണിയുടെ മാനേജ്‌മെന്റ് കമ്പനിയായ റിഥി സ്‌പോര്‍ട്‌സ് വ്യക്തമാക്കുന്നത്.

2013 ഡിസംബറിലാണ് ഓസീസ് കമ്പനിയുമായി ധോണി കരാര്‍ ഉണ്ടാക്കിയത്. ഗഡുക്കളായിട്ടാണ് കമ്പനി പണം കൈമാറിയിരുന്നത്. മൊത്തം തുകയുടെ നാല് ഗഡുക്കള്‍ ഇന്ത്യന്‍ നായകന് നല്‍കിയ ശേഷം പിന്നീട് കമ്പനി പണം നല്‍കാതിരിക്കുകയായിരുന്നു.

2016ലാണ് അവസാനമായി റിഥി സ്‌പോര്‍ട്‌സിന് പണം ലഭിച്ചത്. ഇതോടെയാണ് ഓസീസ് കമ്പനിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങാന്‍ റിഥി സ്‌പോര്‍ട്‌സ് തീരുമാനിച്ചത്. വര്‍ഷം നൂറ് കോടിക്ക് മുകളിലാണ്  ധോണിയുടെ പരസ്യവരുമാനം.

വെബ്ദുനിയ വായിക്കുക