ഇന്നു ജയിച്ച് ചെന്നൈയിന് എഫ്സിയെ മറികടന്ന് ഒന്നാം സ്ഥാനം വീണ്ടെടുക്കാനാണു കൊല്‍ക്കത്തയുടെ ശ്രമം. ഇന്നു വീണ്ടും ഒരു തോല്‍വി പിണഞ്ഞാല്‍ വീണ്ടും പൂനെ, ഗോവ, മുംബൈ ടീമുകളുമായി മുഖാമുഖം വരുമ്പോള്‍ മാനസികമായ ആധിപത്യത്തിന്റെ മുന്തൂക്കമുണ്ടാവുകയില്ല എന്നു വ്യക്തം. ബ്ളാസ്റ്റേഴ്സിന് ഒന്‍പതു കളിയില്‍നിന്നു 12 പോയിന്റാണുള്ളത്. ഇന്നു ജയിച്ചാല്‍ 15 പോയിന്റോടെ മൂന്നാം സ്ഥാനത്തു തുടരാം. അതുകൊണ്ട് തന്നെ ഇരുടീമുകള്‍ക്കും വിജയത്തില്‍ ഗോള്‍മുഖം മാത്രമാവും ലക്ഷ്യം.