ഓസ്‌ട്രേലിയ ചാമ്പ്യന്മാര്‍
ലോകകപ്പ് ഹോക്കി പുരുഷ വിഭാഗത്തില്‍ ഓസ്‌ട്രേലിയ കിരീടം നിലനിര്‍ത്തി. ഞായറാഴ്ച നടന്ന ഫൈനലില്‍ ഹോളണ്ടിനെ 6-1 ന് തകര്‍ത്താണ് ഓസ്‌ട്രേലിയയുടെ കിരീട നേട്ടം. നിലവിലെ ചാമ്പ്യന്മാരായ ഓസീസിന്റെ മൂന്നാം ലോകകിരീടമാണിത്. ഓസ്‌ട്രേലിയയ്ക്കുവേണ്ടി ക്രിസ് സിറീല്യോ(20,47,53) ഹാട്രിക് നേടി.