സ്വപ്ന സ്ഖലനം ഒരു രോഗമാണോ? എന്താണ് അതില്‍ നിന്ന് മോചനം നേടാന്‍ ഒരു പോംവഴി?

വെള്ളി, 16 നവം‌ബര്‍ 2018 (15:57 IST)
കൌമാരം ഒരു വ്യക്തിയുടെ ജീവിതത്തിലെ സുപ്രധാനമായ കാലഘട്ടമാണ്. അത്രയും കാലം വളര്‍ന്നതില്‍ നിന്ന് ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ ഉണ്ടാകുന്ന കാലം. ഇക്കാലയളവില്‍ ആണ്‍കൌമാരക്കാര്‍ക്ക് പൊതുവേ ഉണ്ടാകുന്ന നിരവധി സംശയങ്ങളും അവസ്ഥകളുമുണ്ട്. പലപ്പോഴും ഇത് അവര്‍ക്ക് പുറത്ത് പറയാന്‍ പറ്റാത്ത തരത്തിലുള്ളവയാണ്. എന്നാല്‍ അവര്‍ അറിയുന്നില്ല സമപ്രായക്കാരായ നിരവധി കുട്ടികള്‍ ഇതേ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട് എന്നത്.  
 
കൌമാരക്കാലത്ത് ആണ്‍കുട്ടികളില്‍ സ്വാഭാവികമായുണ്ടാകുന്ന അവസ്ഥയാണ് സ്വപ്ന സ്ഖലനം. എന്നാല്‍ ഇക്കാര്യത്തില്‍ പല കുട്ടികളും പരിഭ്രാന്തരാകുകയാണ് ചെയ്യുക. സത്യത്തില്‍ ഇതിന്റെ ആവശ്യകതയില്ല. കൌമാരക്കാര്‍ക്കും ചിലപ്പോള്‍ യുവാക്കള്‍ക്കും സാധാരണമായ ഒരു കാര്യമാണ് ഉറക്കത്തിലുള്ള സ്ഖലനം. 
 
ലൈംഗികവികാരം ഉണര്‍ത്തുന്ന സ്വപ്നത്തെ തുടര്‍ന്ന് ഉണ്ടാകുന്ന സ്ഖലനവും അതൊന്നുമില്ലാതെ തന്നെ ശുക്ളം തനിയെ പുറത്തുപോകുന്നതുമാണ് ഈ അവസ്ഥയുണ്ടാക്കുന്നത്. രണ്ടായാലും ഇതൊരു രോഗമല്ല. 
 
ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവും ശുക്ള ഉല്‍പാദനവും കൂടുതലായിരിക്കുന്ന പ്രായമായതിനാല്‍ ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍