ലൈംഗിക ബന്ധത്തിന് ശേഷം ആ ‘ഓട്ടം’, അതു പാടില്ല; മറ്റൊന്നുമല്ല... ഇതുതന്നെ കാരണം !

വെള്ളി, 26 മെയ് 2017 (15:51 IST)
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകഴിഞ്ഞ ശേഷം പങ്കാളികള്‍ ചെയ്യുന്ന പൊതുവായ ചില കാര്യങ്ങളുണ്ട്. ഇതില്‍ നല്ലതും ചീത്തയുമെല്ലാം ഉണ്ടായിരിക്കും. സെക്സിന് ശേഷം ഏതൊരാളും ചെയ്യാനിടയുള്ള ചില പിഴവുകളുണ്ട്. അടുത്തതവണയെങ്കിലും പങ്കാളിക്കൊപ്പം സെക്സിലേര്‍പ്പെട്ട് കഴിഞ്ഞാലുടനെ ഇക്കാര്യങ്ങള്‍ ചെയ്യാനായി ശ്രമിക്കരുത്. സെക്സിന്റെ ആഹ്ലാദം നഷ്ടമാകാന്‍ ഇത് കാരണമായേക്കും.
 
ലൈംഗിക ബന്ധത്തിനു ശേഷം പെട്ടെന്നുതന്നെ എഴുന്നേറ്റ് പഠനത്തിനോ അല്ലെങ്കില്‍ ജോലിത്തിരക്കുകളിലേയ്ക്കു പോകുന്നത് സെക്‌സ് ജീവിതത്തെ യാന്ത്രികമാക്കിയേക്കും. സെക്സിന് ശേഷം പതിവായി തലയിണയും വിരിപ്പുമെടുത്ത് മറ്റൊരു മുറിയിലേക്ക് ഉറങ്ങാന്‍ പോകുന്ന ആളുകളുണ്ട്. ഇതും ഒഴിവാക്കേണ്ട ഒന്നാണ്. സെക്സ് ആസ്വദിക്കേണ്ട വേളയില്‍ മൊബൈല്‍ ഫോണില്‍ മിസ്സ്ഡ് കോളോ മെസ്സേജോ കാത്തിരിക്കുന്നതും ഒഴിവാക്കണം. 
 
സെക്‌സിനു ശേഷം ഏതൊരാളും ബാത്‌റൂമില്‍ പോകാറുണ്ട്. എന്നാല്‍ സെക്സ് കഴിഞ്ഞയുടന്‍ തന്നെ ബാത്ത്‍റൂമിലേക്ക് ഓടുന്നത് ശരിയായ കാര്യമല്ല. വൃത്തിയാക്കുന്നതു നല്ലതാണെങ്കിലും പങ്കാളി സെക്സിന്റെ മൂഡിലായിരിക്കുമ്പോള്‍ തന്നെ ഇത്തരത്തില്‍ കഴുകാനായി പോകുന്നത് നല്ലതല്ല. കാമാസക്തിയുണ്ടാക്കുന്ന ഭക്ഷണം സെക്സിന് മുമ്പായി പങ്കാളിക്കൊപ്പം കഴിക്കുന്നതും വളരെ നല്ല കാര്യമാണ്.  

വെബ്ദുനിയ വായിക്കുക