പങ്കാളിയുമായി ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സംബന്ധിച്ച് പലതരത്തിലുള്ള സംശയങ്ങളും അതിനേക്കള്‍ അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും കാലമിത്രയും കഴിഞ്ഞിട്ടും നിലനില്‍ക്കുന്നുണ്ട്. കൂടാതെ മനസ്സില്‍ നിരവധി ആശങ്കകളും ഭീതിയും ഉണ്ടാവാറുണ്ട്. ആദ്യമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ മനസ് അഭിമുഖീകരിക്കാന്‍ പോകുന്ന സമ്മര്‍ദ്ദം വളരെ വലുതായിരിക്കും. കാരണം ലൈഗികതയേപറ്റി അവര്‍ അറിഞ്ഞിരിക്കുന്ന തെറ്റിദ്ധാരണകള്‍ അവരെ അതിന് അടിമയാക്കുന്നു എന്നതാണ്. എന്നാല്‍ അല്‍പ്പം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതൊന്നും ഭയക്കാതെ ലൈഗികത ആസ്വാദ്യമാക്കാം.
ലൈംഗിക ബന്ധം രസകരവും ആസ്വാദ്യവുമാണ്. എന്നാല്‍ അത് നിര്‍ബന്ധിച്ചും ബലം പിടിച്ചും ചെയ്യേണ്ട ഒന്നല്ല എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക. ലൈഗികത മനസും ശരീരവും ഒന്നാകുന്ന പ്രവൃത്തിയാണ്. അതിനാല്‍ ആരോടൊപ്പം ചെയ്യുന്നു എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പങ്കാളിയൊടൊപ്പം നടത്തുന്ന സെക്സിന് മാനസിക തലങ്ങള്‍ ധരാളമുണ്ട്. അതിനാല്‍ ലൈംഗികമായി ബന്ധപ്പെടുന്നതിന് ഇരുവരും ശാരീരികവും മാനസികവും വൈകാരികവുമായി തയ്യാറാകണം. എപ്പോള്‍ എന്നതില്‍ നിര്‍ബന്ധം പിടിക്കേണ്ട ആവശ്യമില്ല. ഇത് ചിലപ്പോള്‍ നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യാം. കാരണം പങ്കാളിയുടെ മാനസികമായ സഹകരണമില്ലാതെ സെക്സ് ആസ്വാദ്യമാവുകയുമില്ല.
ബാഹ്യ കേളി ലൈംഗികമായി ബന്ധപ്പെടുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ഇവ ലൈംഗികതയേപ്പറ്റിയുള്ള ഭയം ഒഴിയാന്‍ പങ്കാളിയെ സഹായിക്കും. അശ്ലീലം പറച്ചില്‍ തൊട്ട് സ്‌പര്‍ശം, ചുംബനം തുടങ്ങി എന്തും പരീക്ഷിക്കാം. എന്നാല്‍ പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് കൂടി മുഖം കൊടുക്കണം എന്നുമാത്രം. വീഡിയോകളില്‍ കണ്ടതും സുഹൃത്തുക്കള്‍ പറഞ്ഞിട്ടുള്ളതുമായ കാര്യങ്ങളാല്‍ സ്വാധീനിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഓരോരുത്തരും വ്യത്യസ്‌ത കാര്യങ്ങളോട് വ്യത്യസ്‌തമായ രീതിയിലാണ് പ്രതികരിക്കുക. അതിനാല്‍ സ്വന്തം വഴികള്‍ കണ്ടെത്തി സ്വന്തം നിമിഷങ്ങള്‍ ഉണ്ടാക്കുക.
ഇരുവരും ആദ്യമായാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ എല്ലാ കാര്യങ്ങളും പൂര്‍ണമായിരിക്കണമെന്നില്ല മറിച്ച് പലപ്പോഴും അപരിഷ്‌കൃതമായേക്കാം. നല്ലതെന്ന് തോന്നിയേക്കാം എന്നാല്‍ ശ്രേഷ്‌ഠമായിരിക്കില്ല. ഇരുവരും പരസ്‌പരം ഇണങ്ങാനും ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കാനും കുറച്ച് സമയം എടുക്കും. അതിനാല്‍ സാഹചര്യം ലഘൂകരിച്ച് ഇരുവരും ആസ്വദിക്കുക. പ്രകടനത്തെ കുറിച്ച് ആശങ്കപ്പെടാതരിക്കുക.'ഉള്ളില്‍ പ്രവേശിക്കുന്ന' ഘട്ടത്തിലെത്താന്‍ ധൃതി കാണിക്കരുത്. അത് സ്വാഭാവികമായി സംഭവിക്കാന്‍ അനുവദിക്കുക, ബാഹ്യകേളികളില്‍ തിടുക്കം പാടില്ല.
ആദ്യമായാണ് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ ചിലപ്പോള്‍ ബാഹ്യകേളികള്‍ക്കിടയില്‍ തന്നെ പുരുഷന് സ്‌ഖലനം സംഭവിച്ചേക്കാം. ഇത് മോശമാണന്ന് കരതുകയോ അവരില്‍ കുറ്റബോധം തോന്നിപ്പിക്കുകയോ ചെയ്യരുത് . ചെറിയ ഇടവേള എടുത്ത് വീണ്ടും ശ്രമിക്കുക. കൂടാതെ ബാഹ്യകേളികള്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകളുടെ യോനിയിലുണ്ടാകുന്ന വരണ്ട അവസ്ഥ മാറുവാന്‍ സഹായിക്കും. ലൈംഗിക ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്നതിന് പുറമെ ഉള്ളിലേക്ക് കടക്കുന്നത് എളുപ്പമാക്കാനും വേദന കുറയ്‌ക്കാനും യോനിയെ വഴുവഴുപ്പുള്ളതാക്കുന്നതിനും ബാഹ്യ്കേളികള്‍ക്ക് പ്രാധാന്യമുണ്ട്.
എന്നാല്‍ ചിലരില്‍ ആദ്യമായുണ്ടാകുന്ന ബന്ധപ്പെടല്‍ വേദനാജനകമായിരിക്കും. പലരിലും രക്തസ്രാവം ഉണ്ടാക്കുകയും ചെയ്യും. ഇതില്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. എന്നാല്‍ പല സ്‌ത്രീകള്‍ക്കും വേദന പല രീതിയിലാണ്, ആശങ്കയാണ് സാഹചര്യങ്ങളെ വഷളാക്കുന്നത്. കുറച്ച് സമയത്തിനുള്ളില്‍ വേദന മാറി നിങ്ങള്‍ക്ക് സന്തോഷം അനുഭവപ്പെടും. അതുകൊണ്ട് ആയാസം കുറച്ച് ആ നിമിഷങ്ങള്‍ ആസ്വാദ്യമാക്കുന്നതിനായി ബാഹ്യകേളിയില്‍ ഏര്‍പ്പെടുക.
ഇന്ത്യയില്‍ സ്‌ത്രീകളുടെ കന്യകാത്വത്തിന് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. അതിനാല്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന രക്തസ്രാവത്തിലൂടെ കന്യകയാണോ എന്ന് തിരിച്ചറിയാന്‍ കഴിയുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇത് തികച്ചും അബദ്ധമായ ധാരണയാണ് എന്ന് ആദ്യമെ അറിയുക. പല കാര്യങ്ങളാലും ഇത് വളരെ വേഗം പൊട്ടാം. കൂടാതെ ചില സ്‌ത്രീകളില്‍ ജന്മനാ ഇവ കാണപ്പെടുകയില്ല. ഓടുക, ചാടുക, സൈക്കിള്‍ സവാരി, നീന്തല്‍, വ്യയാമം, തുടങ്ങി സാധാരണ ചെയ്യുന്ന കാരണങ്ങളാല്‍ ഇത് നേരത്തെ പൊട്ടിപ്പോയിട്ടുണ്ടാകും. അത്‌ലറ്റിക് താരങ്ങള്‍ക്ക് അവരുടെ പരിശീലന സമയത്ത് ഇത്തരത്തില്‍ സംഭവിക്കാറുണ്ട്. അതിനാല്‍ രക്തം കാണലും കന്യകാത്വവും തമ്മില്‍ ബന്ധപ്പെടുത്തരുത്. ഇനി നിങ്ങള്‍ക്ക് അത്തരത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ പങ്കാളിയോട് തുറന്ന് ചോദിക്കുക. അല്ലാതെ ഈ സംശയവുമായി ലൈഗികതയില്‍ ഏര്‍പ്പെടുന്നത് ആസ്വാദ്യമാവുകയില്ല.
കൂടാതെ ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് സുരക്ഷയ്‌ക്കാണ്. അനാവശ്യമായ ഗര്‍ഭധാരാണം ഒഴിവാക്കും എന്നതിന് പുറമെ ലൈംഗികമായി പകരുന്ന രോഗങ്ങളില്‍ (എസ്‌ടിഡി) നിന്നും സംരക്ഷണം നല്‍കാനും ഇതാവശ്യമാണ്. കോണ്ടം, ഡയഫ്രം,ഗര്‍ഭ നിരോധന ഗുളികകള്‍ തുടങ്ങി വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. എസ്‌ടിഡിയില്‍ നിന്നും സംരക്ഷിക്കുകയും ഗര്‍ഭധാണം തടയുകയും ചെയ്യുന്നതിനാല്‍ കോണ്ടം ആണ് മികച്ചതും എളുപ്പമുള്ളതുമായ മാര്‍ഗ്ഗം. മുന്‍കൂട്ടി വാങ്ങി കൈയ്യില്‍ കരുതിയാല്‍ ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാം.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് കുളിക്കുന്നത് നല്ലതാണ്. ചെറു ചൂടു വെള്ളത്തില്‍ കുളിക്കുന്നത് ഉത്തേജനം നല്‍കുന്നതിന് പുറമെ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാകാനും ഉന്മേഷം തോന്നാനും സഹായിക്കും. കൂടാതെ പങ്കാളിക്ക് അസുഖകരമായ ശരീര ഗന്ധം കുറയ്ക്കാനും ഇത് സഹായിക്കും. ബന്ധപ്പെട്ടതിന് ശേഷം കുളിക്കണോ എന്നത് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ്. എന്നാല്‍, ലൈംഗികാവയവങ്ങള്‍ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കാന്‍ മറക്കരുത്. അണുബാധ അകറ്റാന്‍ ഇത് സഹായിക്കും. പങ്കാളി തയ്യാറാണന്നും അവള്‍ അത് ആവശ്യപ്പെടുന്നുണ്ടെന്നും ഉറപ്പു വരുത്തിയതിനു ശേഷം മാത്രം സെക്സില്‍ ഏര്‍പ്പെടുക, ഒരിക്കലും നിര്‍ബന്ധിക്കരുത്. അവസാന നിമിഷം അവള്‍ അല്ലെങ്കില്‍ അവന്‍ പിന്‍മാറുകയാണെങ്കില്‍ അതിനര്‍ത്ഥം അവര്‍ക്ക് നിങ്ങളെ വേണ്ട എന്നല്ല മറിച്ച് ഇപ്പോള്‍ തയ്യാറല്ല എന്നാണന്ന് ഓര്‍ക്കുക. പങ്കാളി സൗകര്യപ്രദമായ അവസ്ഥയില്‍ അല്ലെങ്കില്‍ ബന്ധപ്പെടല്‍ ഇരുവര്‍ക്കും ആസ്വാദ്യമാകില്ല.