പൌരുഷത്തിന്റെ അടയാളമാണ് മികച്ച ഉദ്ധാരണ ശേഷിയുള്ള ലിംഗം. എന്നാല്‍ പല കാരണങ്ങള്‍കൊണ്ടും പലര്‍ക്കും മികച്ച ഉദ്ധാരണം ലഭിക്കണമെന്നില്ല. അപകടമോ, രോഗങ്ങളോ മൂലം ഉദ്ധാരണശേഷിയില്‍ തകരാര്‍ സംഭവിച്ചവര്‍ക്ക് അത് വീണ്ടെടുക്കാന്‍ സാധിക്കും. എങ്ങനെയെന്നല്ലെ, അതിനുള്ള ചില കുറിപ്പുകളാണ് താഴെപ്പറയുന്നത്. നിരന്തരമായി പ്രയോഗിച്ചാല്‍ തീര്‍ച്ചയായും ഫലം നല്‍കൂഅന്‍ ആരോഗ്യ വിദഗ്ദര്‍ അംഗീകരിച്ചിട്ടുള്ളതുമായ പ്രധാനപ്പെട്ട ചില മാര്‍ഗങ്ങള്‍ പരിചയപ്പെടാം.
ഉദ്ധാരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ വ്യായാമവും, ഭക്ഷണ ക്രമീകരണവും ഔഷധ പ്രയോഗവും സമന്വയിപ്പിച്ചിരിക്കുകയാണിവിടെ.അതേക്കുറിച്ച് നോക്കാം. ആദ്യമായി ഇതിനായി ചെയ്യേണ്ട വ്യായാമങ്ങള്‍ പരിചയപ്പെടാം. ലിംഗത്തിന് കരുത്ത് പകരാന്‍ സഹായിക്കുന്ന ഒന്നാണ് ഇടുപ്പിന് ശക്തി പകരുന്ന വ്യായാമവും, കെഗല്‍ വ്യായാമവും. കീഗല്‍ വ്യായാമങ്ങള്‍ നിങ്ങള്‍ക്ക് പരിചയമില്ലായിരിക്കാം. മൂത്രനാളിയിലെ തകരാര്‍ കൊണ്ട് മൂത്രം പിടിച്ചുനിര്‍ത്താന്‍ സാധിക്കാതെ വരുന്നവര്‍ക്കാണ് സാധാരണ ഗതിയില്‍ ഇത് നിര്‍ദ്ദേശിക്കാറുള്ളത്. ലിംഗത്തിനുള്ളിലെ മസിലുകളെ പതിയെ ബല, പിടിപ്പിക്കുകയും പിന്നിടെ സാവധാനം അയയ്ക്കുകയും ചെയ്യുന്നതിനെയാണ് കൈഗല്‍ വ്യായാമെന്ന് പറയുന്നത്. ഇത് പതിവായി അനുഷിച്ചാല്‍ ലിഗത്തിലെ മസിലുകള്‍ ബലമുള്ളതായി തീരും.
ഉദ്ധാരണത്തില്‍ കഴിക്കുന്ന ഭക്ഷണത്തിനു ചെറുതല്ലാത്ത സഹായം ചെയ്യാന്‍ സാധിക്കും. ലിംഗത്തിന് കരുത്ത് പകരാന്‍ സഹായിക്കുന്ന പല തരം ഭക്ഷണങ്ങളുണ്ട്. ചൂര മത്സ്യം, മുട്ട, കോര, കരള്‍, പാല്‍, പഴങ്ങള്‍ എന്നിവയും ബ്രൊക്കോളി, മധുരമുള്ള ഉരുളക്കിഴങ്ങ്, തക്കാളി, കാരറ്റ് തുടങ്ങിയ പച്ചക്കറികളും കഴിക്കുക. ന്യൂട്രിയന്‍റുകളും, മിനറലുകളും, പ്രോട്ടീനും, കാല്‍സ്യവും നിറഞ്ഞ ഇത്തരം ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് നിങ്ങള്‍ക്ക് മികച്ച ഫലം നല്കും.
ഇനി ഔഷധങ്ങളാണ്. ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരം കഴിക്കാവുന്നതും അല്ലാത്തവയുമായ ഔഷധങ്ങള്‍ പ്രകൃദത്തമായുണ്ട്. അവയിലൊന്നാണ് ഇഞ്ചി. പരമാവധി ഗുണം ലഭിക്കാന്‍ ദിവസത്തില്‍ പല തവണ ജിഞ്ചര്‍ ടീ കുടിക്കുകയോ, അല്ലെങ്കില്‍ ഇഞ്ചി ജ്യൂസ് കുടിക്കുകയോ ചെയ്യുക. ഇത് ലിംഗത്തിലേക്കുള്ള രക്ത പ്രവാഹം വര്‍ദ്ധിപ്പിക്കുകയും മികച്ച ഉദ്ധാരണം നല്കുകയും ചെയ്യും. ചിലരില്‍ ഗിംങ്കോ ബിലോബ, എപിമെഡിയം, ജിന്‍സെങ്ങ്, മാക തുടങ്ങിയ ഔഷധങ്ങള്‍ പ്രയോഗിക്കേണ്ടതായി വരും. ഇതിന് ഡോക്ടറിന്റെ സഹായം ആവശ്യമായി വരുമെന്ന് മാത്രം.
ചില ഓയിലുകള്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒലീവ് ഓയില്‍. ചന്ദന തൈലം, റോസ്മേരി ഓയില്‍, കര്‍പ്പൂര തൈലം, ബദാം ഓയില്‍ തുടങ്ങിയവയാണ് അവ. ഓലീവ് ഒഴിച്ചുള്ള എണ്ണകള്‍ നേര്‍പ്പിച്ച് ഉപയോഗിക്കേണ്ടതുണ്ട്. നേര്‍പ്പിക്കുമ്പോള്‍ അതിനായി ഒലീവ് ഓയില്‍ തന്നെ ഉപയോഗിക്കുനതാണ് ഉത്തമം. എന്നാല്‍ ബദാം ഓയില്‍ പുറമേ ഉപയോഗിക്കുന്നതുപോലെ കഴിക്കാനും സാധിക്കും.