രതിമൂര്‍ഛ ഉണ്ടാകുന്നത് പുരുഷ്ന്മാരേക്കാള്‍ കൂടുതല്‍ അനുഭവപ്പെടാനാകുക സ്ത്രീകളിലാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന് കാരണങ്ങള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും ആരോഗ്യകരമായ ലൈംഗിക ജീവിതം നിലനില്‍ക്കുന്ന ദമ്പതികളിലെ സ്ത്രീകള്‍ക്ക് ലൈംഗിക ബന്ധത്തിനിടെ രണ്ടിലധികം തവണം രതിമൂര്‍ഛയുണ്ടാകാറുണ്ട്. ഒരു സ്ത്രീയ്ക്ക ജീവിതത്തില്‍ 11 തരം രതിമൂര്‍ഛകളുണ്ടാകുമെന്നു പറയുന്നു. എന്നാല്‍ പലരും ഇത് ഭാവനകളിലും മറ്റും സങ്കല്‍പ്പിക്കുന്നതിനാല്‍ എന്താണ് ശരിയായ രതിമൂര്‍ഛ എന്ന് പലപ്പോഴും സ്ത്രീകള്‍ക്ക് മനസിലാക്കാന്‍ സാധിക്കതെ വരുന്നു, എന്നിരുന്നാലും ലൈംഗിക ബന്ധത്തിനു ശേഷം സംതൃപ്തി അനുഭവക്കാന്‍ സാധിക്കുന്നു എങ്കില്‍ രതിമൂര്‍ഛ സംഭവിച്ചതായി കണക്കാക്കാം.
എന്നാല്‍ രതിമൂര്‍ഛ സംഭവിക്കുമ്പോള്‍ സ്ത്രീകള്‍ അറിയാതെ അവരുടെ ശരീരത്തില്‍ വളരെയധികം പരിവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇത് അവരെ മാനസികാരോഗ്യം മുതല്‍ കാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനുള്ള പരിവര്‍ത്തനങ്ങളാണ്. ഈ മാറ്റങ്ങളില്‍ പലതും പുരുഷന്മാരിലും സംഭവിക്കുന്നതാണ്. ലൈംഗിക സുഖമെന്നതിനേക്കാളുപരിയായി സ്ത്രീ ശരീരവുമായി പല വിധത്തിലും ബന്ധപ്പെട്ടിരിക്കുന്ന രതിമൂര്‍ഛയുടെ വിശേഷങ്ങളിലേക്ക് കടക്കാം.
രതിമൂര്‍ഛ സംഭവിയ്ക്കുമ്പോള്‍ ഓക്‌സിടോസിന്‍, വാസോപ്രസിന്‍ എന്നിങ്ങനെ രണ്ടു തരം ഹോര്‍മോണുകള്‍ സ്ത്രീ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതാണ് സ്ത്രീശരീരത്തെ കൂടുതല്‍ സ്വാധീനിക്കുന്നത്, മാനസികാരോഗ്യം ശാരിരിക ഉണര്‍വ് എന്നിവ പ്രധാനം ചെയ്യുന്നതില്‍ ഈ ഹോര്‍മോണുകള്‍ക്ക് സുപ്രധാനമായ പങ്കാണുള്ളത്. കൂടാതെ ഈ സമയത്ത് എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ കൂടി ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത് നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും.
മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനും രോഗ പ്രതിരോധ ശേഷിയും നല്‍കുന്ന ഹോര്‍മോണാണ് ഡിഎച്ച്ഇഎ. രതിമൂര്‍ഛാ വേളയില്‍ ഇത് ശരീരത്തില്‍ രൂപപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചര്‍മത്തിന്റെ ആരോഗ്യത്തിനും ഈ ഹോര്‍മോണ്‍ നല്ലതാണ്. എന്നാല്‍ ഇത് സ്ത്രീ ശരീരത്തില്‍ മാത്രം സംഭവിക്കുന്നതാണ്. കൂടാതെ ലവ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഓക്‌സിടോസിന്‍ ഈ സമയത്ത് ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത് ശരീരവേദനകള്‍ മാറ്റാന്‍ സഹായിക്കും.
സ്ത്രി വന്ധ്യത ഒഴിവാക്കുന്നതിനും രതിമൂര്‍ഛ സഹായിക്കും. ഹൈപ്പോതലാമസ് ഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങളെ ഇത് സഹായിക്കുന്നതാണ് കാരണം. ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുന്നതിനും ഇതു വഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഒഴിവാക്കുന്നതിനും രതിമൂര്‍ഛ സഹായിക്കുന്നു. ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുന്നതിനും ഇതു വഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായിക്കുന്നു. ഓക്‌സിടോസിന്‍, വാസോപ്രസിന്‍ എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനാല്‍ ടെന്‍ഷന്‍, സ്‌ട്രെസ് തുടങ്ങിയവ ഒഴിവാകുന്നു.
കൂടാതെ ആഴ്ചയില്‍ രണ്ടു തവണ രതിമൂര്‍ഛയിലെത്തുന്ന സ്ത്രീകള്‍ക്ക് അല്ലത്തവരേക്കാള്‍ ആയുസു കൂടുമെന്ന് പഠനങ്ങള്‍ പറയുന്നു. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം രതിമൂര്‍ഛയുണ്ടാകുന്ന സ്ത്രീകള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വരുന്നത് പകുതിയോളം കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ ഇവരില്‍ മറ്റുള്ളവരേക്കാള്‍ ചെറുപ്പം നിലനില്‍ക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് ഒരു സ്വാഭാവിക പരിഹാരമാണ്. ഇത് ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ തോത് സന്തുലിതമാക്കുന്നു.
കൂടാതെ ശരീരത്തില്‍ നിന്ന് 100 കലോറി കൊഴുപ്പു കുറയ്ക്കും. ട്രെഡ് മില്ലില്‍ ഓടുന്നതിനേക്കാള്‍ ഗുണമെന്നു പറയാം. ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാനും സഹായിക്കും. ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഫെനിത്തലൈമിന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.