സ്വയം ഭോഗം നല്ലതോ ചീത്തയോ?

ബുധന്‍, 18 ഫെബ്രുവരി 2015 (14:31 IST)
കൌമാര പ്രായം മുതല്‍ കേട്ടും പരിചയിച്ചും വരുന്ന വാക്കുകളാണ് സ്വയംഭോഗ എന്നത്. പലര്‍ക്കും ഇപ്പൊഴും അതില്‍ സംശയങ്ങളുണ്ടാകാറുണ്ട്. അത് നല്ലതാണൊ, ചെയ്യുന്നത് ശരീരത്തിന് ദോഷമാണോ തുടങ്ങിയ കാര്യങ്ങള്‍. ഏതൊരു പ്രവൃത്തിയേയും പോലെ സ്വയം ഭോഗത്തിനും അതിന്റേതായ ഗുണദോഷങ്ങളുണ്ട്. മാനസിക പിരിമുറുക്കം മുതല്‍ മൂത്രാശയ കാന്‍സറിനെ തടയാന്‍ വരെ സ്വയം ഭോഗത്താല്‍ സാധിക്കുമെങ്കില്‍ അമിതമായാല്‍ അത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.
 
പല മതവിശ്വാസ പ്രകാരവും സ്വയം ഭോഗം ഒരു തെറ്റാണെന്ന് പഠിപ്പിക്കാറുണ്ട്. എന്നാല്‍ പലരും ലൈംഗികതാല്‍പര്യങ്ങള്‍ ഒരു പരിധി വരെ തൃപ്തിപ്പെടുത്താനുള്ള ഒരു വഴിയായാണ് സ്വയംഭോഗത്തെ കാണുന്നത്. ഇക്കാര്യത്തില്‍ സ്ത്രീ- പുരുഷ ഭേദമില്ലെങ്കിലും സ്വയംഭോഗത്തില്‍ ഏര്‍പ്പെടുന്നത് കൂടുതലും പുരുഷന്മാരാണ്. അതിനാല്‍ തന്നെ ഇതിന്റെ ഇതിന്റെ ഗുണ ദോഷങ്ങള്‍ കൂടുതലായും ബാധിക്കുന്നത് പുരുഷ്മാരേയുമായിരിക്കും. സ്വയംഭോഗത്തിന്റെ ആരോഗ്യദോഷവശങ്ങളെക്കുറിച്ച് ഒരു എത്തിനോട്ടമാണ് ഈ ലേഖനത്തി.
 
സ്വയംഭോഗം സ്‌ട്രെസ്‌ കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറന്തള്ളാന്‍ സഹായിക്കും. ഇത്‌ സ്‌ട്രെസ്‌ കുറയ്‌ക്കും. പ്രതിരോധശേഷി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കാന്‍ സഹായകമായ ഹോര്‍മോണുകള്‍ സ്വയംഭോഗസമയത്ത്‌ ഉല്‍പാദിപ്പിക്കപ്പെടും. സ്വയംഭോഗം ചെയ്യുമ്പോള്‍ ഓക്‌സിടോസിന്‍ എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത്‌ വേദനകള്‍ കുറയ്‌ക്കും.
 
ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ ഉല്‍പാദിപ്പിക്കപ്പെടാന്‍ സ്വയംഭോഗം കാരണമാകും. ഇത്‌ സന്തോഷം നല്‍കും. നല്ല ഉറക്കം ലഭിയ്‌ക്കാനും സ്വയംഭോഗം കാരണമാകും. റെസ്റ്റ്‌ലെസ്‌ ലെഗ്‌ സിന്‍ഡ്രോം എന്ന രോഗമുള്ളവര്‍ക്ക്‌ ഇതിനുള്ള പ്രതിവിധിയാണ്‌ സ്വയംഭോഗമെന്നു തെളിഞ്ഞിട്ടുണ്ട്‌. ഇത്‌ നാഡീവ്യൂഹങ്ങളെ സ്വാധീനിയ്‌ക്കുന്നതാണ്‌ കാരണം. പുരുഷന്മാരില്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാനും സ്വയംഭോഗം നല്ലതാണ്‌. ഇത്‌ പെല്‍വിക മസിലുകളെ ശക്തിപ്പെടുത്തും.
 
മൂക്കിലെ നാളികള്‍ വീര്‍ക്കുന്നതു തടയാന്‍ സ്വയംഭോഗ സമയത്തുണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ സഹായിക്കും. ഇത്‌ മൂക്കടപ്പ്‌ പോലുള്ള പ്രശ്‌നങ്ങള്‍ തടയും. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ട് ഹൃദയാരോഗ്യത്തിന് ഇത് നല്ലതാണ്. ബീജങ്ങളുടെ ചലനശേഷി വര്‍ദ്ധിപ്പിയ്ക്കുവാനും സ്വയംഭോഗം നല്ലതാണ്. സ്‌ത്രീകളില്‍ യൂറിനറി ട്രാക്‌റ്റ്‌ അണുബാധകള്‍ പരിഹരിയ്‌ക്കാനും സ്വയംഭോഗം സഹായിക്കും. സ്‌ത്രീകളില്‍ ഇത്‌ ഗര്‍ഭാശയമുഖത്തെ ബാക്ടീരിയകളെ പുറന്തള്ളാന്‍ സഹായിക്കും.
 
യൂറോജനൈറ്റല്‍ ട്രാക്‌റ്റിലെ ടോക്‌സിനുകള്‍ ക്യാന്‍സര്‍ കാരണമാകും. സ്വയംഭോഗം വഴി ഇത്തരം ടോക്‌സിനുകള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടും. ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സ്വയംഭോഗം സഹായിക്കും. സ്വയംഭോഗം പലരിലും ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ചെയ്യുന്നത് ശരിയല്ലെന്ന കുറ്റബോധവും എന്നാല്‍ ഇതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കഴിയാത്തതുമായിരിക്കും ഇതിന് കാരണം.
 
അമിതമായ സ്വയംഭോഗം തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിയ്ക്കുന്നുണ്ട്. ഇത് കൂടുതല്‍ സെക്‌സ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ ഇടവരുത്തും. ഇത് ക്ഷീണം, കണ്ണുകള്‍ക്ക് പ്രശ്‌നം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. പുരുഷന്മാരില്‍ കഷണ്ടിയ്ക്കും ഇത് ഇട വരുത്തും. കാരണം അമിതമായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനമാണെന്നു പറയാം. ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും അമിതമായ സ്വയംഭോഗം കൊണ്ടുണ്ടാകുന്ന ഒരു പ്രശ്‌നമാണ്.
 
ഇത്തരം ശീലത്തിന് അടിമപ്പെടുന്ന ചിലര്‍ക്കെങ്കിലും സാധാരണ രീതിയിലുള്ള ലൈംഗികജീവിതം സാധ്യമാകാതെ വരുന്നു. ഇത് ബന്ധങ്ങളില്‍ വിള്ളല്‍ വരുത്തും. ഇൗ ശീലം പലരിലും നടുവേദന ഉണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്. ഈ ശീലത്തിന് അടിമപ്പെടുന്ന ചിലരില്‍ ശീഘ്രസ്ഖലനം നടക്കുന്നതായി കണ്ടു വരുന്നു. ലൈംഗികതൃപ്തിയക്കു വേണ്ടിയുള്ള കേവലമൊരു പ്രവൃത്തി എന്നതിനുപരിയായി ഇതിന് ആരോഗ്യവശങ്ങളും ദോഷങ്ങളുമുണ്ട് എന്ന് വ്യക്തമായില്ലെ. ഇതിന്  ഈ ശീലം അമിതമാകുന്നത് തടയാന്‍ മാനസികമായി കരുത്തു നേടിയെടുക്കുക മാത്രമാണ് പോം വഴി.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക