ലൈംഗികബന്ധത്തിന് ശേഷം സ്‌ത്രീകളിൽ ഉണ്ടാകുന്ന വേദന - അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

വെള്ളി, 18 ജനുവരി 2019 (18:28 IST)
ലൈംഗികബന്ധത്തിന് ശേഷമുള്ള വേദന സ്‌ത്രീകൾക്കും പുരുഷന്മാർക്കും സ്വാഭാവികമാണ്. എന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകളിലാണ് വേദന അസഹ്യമാകുന്നത്. ലൈംഗികബന്ധത്തിന് ശേഷം മാത്രമല്ല, ഇതിന് ഇടയിലും സ്‌ത്രീകൾക്ക് വേദന ഉണ്ടായേക്കാം.
 
ഇതിന് കാരണങ്ങൾ പലതാണ്. യോനി, ബ്ലാഡർ‍, പെല്‍വിക് റീജിയൺ‍, നട്ടെല്ലിനു താഴെ തുടങ്ങിയ ഭാഗങ്ങളിലാണ് പൊതുവേ വേദന അനുഭവപ്പെടാറുള്ളത്. ഹോര്‍മോണ്‍ മാറ്റം, ഓവറിയില്‍ സിസ്റ്റ്, യോനിയിലെ അണുബാധ, അലര്‍ജി, യോനിയിലെ വരള്‍ച്ച, ലൈംഗിക താത്പര്യമില്ലായ്മ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഈ വേദനയ്ക്ക് പിന്നിലുണ്ടാവാം. 
 
എന്നാൽ ഇത്തരത്തിലുള്ള വേദന നിസ്സാരമാക്കിക്കളയരുത്. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ട ഉടനെ ഗൈനക്കോളജിസ്റ്റിനെ സമീപിക്കുക എന്നതാണ് ആദ്യ പടി ചെയ്യേണ്ടത്. ഗര്‍ഭപാത്രം വലുതോ തിരിഞ്ഞു കിടക്കുന്നതോ ആണെങ്കില്‍ ലൈംഗികവേഴ്ചാസമയത്ത് ചിലപ്പോള്‍ വേദന അനുഭവപ്പെട്ടേക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍