ആ ഭാഗത്തെ രോമം നിക്കംചെയ്യുന്ന സ്ത്രീകൾ ശ്രദ്ധിക്കണം !

തിങ്കള്‍, 11 ഫെബ്രുവരി 2019 (17:14 IST)
സ്ത്രീകളുടെ ശരീരത്തിലെ രോമ വളർച്ച സ്ത്രീ സൌന്ദര്യത്തെ ബാധിക്കുന്ന പ്രശ്നം തന്നെയാണ്. സ്ത്രീ ശരീരത്തിൽ അമിതമായി രോമ വളർച്ചയുണ്ടാകുന്നത് ചില ആരോഗ്യ പ്രശനങ്ങളെ സൂചിപ്പിക്കുന്നതുമാണ്. എന്നാൽ സ്ത്രീകളുടെ യോനിയോട് ചേർന്നുള്ള രോമ വളർച്ചയെ മറ്റു ഇടങ്ങളിലെ രോമ വളർച്ചയെപ്പോലെ കാണരുത്.
 
യോനിയിലെ രോമ വളർച്ച സ്ത്രീകളുടെ ആരോഗ്യ പ്രശ്നം സൂചിപ്പിക്കുന്നതല്ല, സ്ത്രീകൾ പ്രായ പൂർത്തിയാക്കുന്നതിന്റെ ലക്ഷണമായാണ് ഇതിനെ കാണേണ്ടത്. മറ്റിടങ്ങളിലെ രോമം നീക്കുന്നതുപോലെ യോനിയോടു ചേർന്നുള്ള രോമവും നിക്കം ചെയ്യുന്നവരാണ് അധികം സ്ത്രീകളും. എന്നാൽ ഈ രീതി ശരിയല്ല എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
 
യോനിക്ക് സമീപത്തെ രോമ വളർച്ച ആരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും, സെക്സിലേർപ്പെടാൻ തടസ്സങ്ങൾ സൃഷ്ടിക്കും എന്നെല്ലാമാണ് മിക്ക സ്ത്രീകളുടെയും ധാരണ, എന്നാൽ ഇത് തെറ്റാണ് യോനിയിലെ രോമമങ്ങൾ നീക്കം ചെയ്യുന്നതാണ് അണുബാധ ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാവുക.
 
യോനിയിലെ രോമ വളർച്ച ആരോഗ്യകരമാണ് എന്നതാണ് വാസ്തവം. അണുബാധകളെ ചെറുക്കാൻ ഇതിന് കഴിയും. ഈ ഭാഗത്തെ രോമങ്ങൾ ഫെറമോണുകൾ എന്ന് പ്രത്യേക പഥാർത്ഥം പുറം തള്ളും. ഇതാണ് ഓരോ സ്ത്രീയുടെ ശരീരത്തിനും തനതായ ഗന്ധം നൽകുന്നത്. പങ്കാളിയെ തന്നിലേക്ക് കൂടുതൽ ആകൃഷ്ടനാക്കാൻ ഈ ഗന്ധം സഹായിക്കുകയാണ് ചെയ്യുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍