വൈബ്രേറ്റര്‍ ഉപയോഗിക്കുന്നത് തെറ്റാണോ? പുരുഷന്‍‌മാര്‍ എന്തിന് എതിര്‍ക്കണം!

ചൊവ്വ, 26 മാര്‍ച്ച് 2019 (18:38 IST)
സ്ത്രീയുടെ രതിമൂര്‍ച്ഛ വളരെ സവിശേഷമാണ്. പലപ്പോഴും സംഭോഗം കൊണ്ട് മാത്രം സ്ത്രീ തൃപ്തിയടയണം എന്നില്ല. ഇത് സ്ത്രീയുടെ കുഴപ്പമല്ല, സവിശേഷതയാണ്. പക്ഷെ, ചില പുരുഷന്‍മാര്‍ ചിന്തിക്കുക സ്ത്രീക്ക് എന്തോ ഒരു കുഴപ്പമുണ്ടെന്നാണ്. 
 
പാശ്ചാത്യ നാടുകളില്‍ ഒട്ടേറെ സ്ത്രീകള്‍ രതിമൂര്‍ച്ഛയ്ക്കായി 'വൈബ്രേറ്ററുകള്' ഉപയോഗിക്കുന്നുണ്ട്. മനുഷ്യന്‍റെ ശേഷിക്ക് അപ്പുറമായി വേഗമാര്‍ന്ന ചലനങ്ങള്‍ വൈബ്രേറ്ററുകള്‍ ഉണ്ടാക്കുന്നു. ചിലര്‍ക്ക് അവരുടെ ശരീരത്തിന്‍റെ സവിശേഷത അനുസരിച്ച് 3,000 ആര്‍പിഎം ഉണ്ടെങ്കില്‍ മാത്രമേ രതിമൂര്‍ച്ഛ പ്രാപിക്കാനാവൂ. 
 
പുരുഷന്‍ ഈ സത്യം മനസ്സിലാക്കിയേ പറ്റൂ. വൈബ്രേറ്ററിനെ വിരല്‍ പോലെയോ നാവു പോലെയോ നിങ്ങളുടെ സഹായിയായി ആണ്, പകരക്കാരനായി അല്ല കാണേണ്ടത്. പല ദമ്പതിമാരും പാശ്ചാത്യ നാടുകളില്‍ വൈബ്രേറ്റര്‍ ഉപയോഗിക്കുന്നുണ്ട്. 
 
നിങ്ങള്‍ ഒന്നോ രണ്ടോ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വൈബ്രേറ്റര്‍ അതിന്‍റെ വഴിക്ക് മറ്റ് ചില കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കും. എന്നു വച്ച് എല്ലാവരും വൈബ്രേറ്റര്‍ അടിമകളാകണം എന്നല്ല. അങ്ങനെ സഹായം വേണ്ടിവരുന്ന ചുരുക്കം ചില സ്ത്രീകള്‍ എങ്കിലുമുണ്ടെന്ന് പുരുഷന്‍ തിരിച്ചറിഞ്ഞേപറ്റൂ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍