കിടപ്പറയില്‍ മാന്യത വേണ്ടേ? പങ്കാളിയുടെ മനസില്‍ എന്തായിരിക്കും?

തിങ്കള്‍, 1 ഏപ്രില്‍ 2019 (19:31 IST)
ദാമ്പത്യ ജീവിതത്തില്‍ അവിഭാജ്യ ഘടകമാണ് ലൈംഗികത. ഇണയെ ലൈംഗികമായും സന്തോഷിപ്പിക്കുമ്പോഴാണ് സ്നേഹം പൂര്‍ണമാകുന്നത്. സ്വയം സുഖം കണ്ടെത്താനുള്ള ഒരു ഉപാധി മാത്രമല്ല ലൈംഗികത. പങ്കാളിക്ക് കൂടി സംതൃപ്തി ലഭിക്കുമ്പോഴാണ് ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നത്.
 
ലൈംഗികത ഒരു കലയാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ അത് കലാപരമായി കൈകാര്യം ചെയ്യണം. ആക്രമണോത്സുകരായാണ് ചിലര്‍ ഇണയോട് കിടപ്പറയില്‍ പെരുമാറുന്നത്. ഇത് ലൈംഗിക അനുഭൂതിയിലെത്താന്‍ സഹായിക്കില്ല. ലൈംഗികതയുടെ കാര്യത്തില്‍ ചിലരുടെ ജീവിതത്തില്‍ മനോഹരമായ രസതന്ത്രം ഉണ്ടായിരിക്കും. എന്നാല്‍ കുറച്ചുപേര്‍ക്കെങ്കിലും രതികൈമാറ്റത്തില്‍ മൃഗീയ സ്വഭാവം ഉണ്ട്. തങ്ങളുടെ രതിവൈകൃതങ്ങള്‍ ഇണയിലേയ്ക്ക് അടിച്ചേല്‍പ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. കാമദാഹം കുറഞ്ഞവര്‍ക്ക് ഇണയെ കൂടുതല്‍ തൃപ്തിപ്പെടുത്താനാകും. എന്നാല്‍ വികാര ജീവികള്‍ ആക്രമണ മനോഭാവത്തോടെയാണ് ഇണയോട് പെരുമാറുക.
 
ഇവിടെയാണ് പങ്കാളി തന്‍റെ കഴിവ് പ്രകടമാക്കേണ്ടത്. തനിക്കുമേലുള്ള ഈ രതിമേധത്തിന് പിന്നിലെ പങ്കാളിയുടെ വ്യഗ്രത മനസിലാക്കി വേണം പെരുമാറാന്‍. ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആദ്യം തീരുമാനിക്കണം. ഇണയുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള രതിസുഖം നല്‍കാന്‍ ഇത് സഹായിക്കും. മറിച്ചായാല്‍ വേദനാജനകമായ ഒരു ലൈംഗികജീവിതമായിരിക്കും ഫലം.
 
ലൈംഗിക തൃഷ്ണ കൂടിയവരെ അവരുടെ മോശമായ സംസാരത്തില്‍ നിന്ന് തന്നെ മനസിലാക്കാം. ലൈംഗികതയെ കുറിച്ചുള്ള ആരോഗ്യപരമായ ചര്‍ച്ചകളിലേക്ക് സംഭാഷണത്തെ തിരിച്ചുവിടുന്നതാണ് ഉത്തമം. ലൈംഗികബന്ധത്തിന്‍റെ സമയത്ത് മാന്യമായി പെരുമാറാന്‍ ഇത് പങ്കാളിയെ പ്രേരിപ്പിക്കും. കിടപ്പറയിലെത്തുന്നതിന് മുമ്പ് പലവിധ വിഷയങ്ങള്‍ സംസാരിച്ചിരിക്കുന്നത് ഇരുവര്‍ക്കുമിടയില്‍ നല്ല ആത്മബന്ധം ഉണ്ടാക്കും. ഇത് രതിസമയത്ത് ഇരുവര്‍ക്കും ഒരുപോലെ സംതൃപ്തി നല്‍കും.
 
പങ്കാളിയുടെ രതി സംബന്ധിച്ച സംസാരം അയാളുടെ ആക്രമണ മനോഭാവം കുറയ്ക്കും. അത്തരക്കാരെ അവരുടെ ലൈംഗിക തൃഷ്ണയെ കുറിച്ച് സംസാരിക്കാന്‍ അനുവദിക്കുക. പങ്കാളിയുടെ താല്പര്യത്തിനനുസരിച്ച് അത് കേട്ടിരിക്കാന്‍ നിങ്ങള്‍ തയ്യാറാകുക കൂടി ചെയ്താല്‍ കാര്യങ്ങള്‍ എളുപ്പമായി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍