തീൻമേശയിൽ ഇരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അധികം ആർക്കും അറിയില്ല. ചെവിക്കും ചുമലിനും ഇടയിൽ മൊബൈൽ ഫോൺ വെച്ച് വായിൽ ഭക്ഷണവും വെച്ച് ഉറക്കെ സംസാരിക്കുന്ന ചിലരെയൊക്കെ കണ്ടിട്ടില്ലെ. എത്ര വിദ്യാഭ്യാസമുണ്ടെങ്കിലും തീൻമേശയിൽ പാലിക്കേണ്ട മര്യാദയെക്കുറിച്ച് അറിയാത്തത് കൊണ്ടാണിത്.
ചില തീൻമേശ മര്യാദകൾ:
1. സ്ത്രീകൾ ഇരുന്ന ശേഷം പുരുഷൻമാർ ഇരിക്കുക എന്നതാണ് പാശ്ചാത്യ രീതി. അതാണ് അതിന്റെ മര്യാദയും.
2. ശബ്ദം ഉണ്ടാക്കാതെ വേണം കസേര വലിക്കാൻ. ഇരുന്നശേഷം കസേര മേശയോട് ചേര്‍ത്തിട്ട്, നിവര്‍ന്നിരിക്കുക. കൈള്‍ മേശപ്പുറത്ത് വെക്കുന്നത് ഉചിതമല്ല. മറിച്ച് കസേരയുടെ കയ്യില്‍ത്തന്നെ വെക്കുന്നതാണ് ഉചിതം
3. നാപ്കിൻ മടിയിൽ വിരിക്കുക. കുട്ടികൾക്ക് വേണമെങ്കിൽ ഇത് കഴുത്തിലൂടെ തൂക്കി ഇടാം ഭക്ഷണം ശരീരത്ത് ആകാതിരിക്കാൻ.
4. മെനു കാർഡ് ചോദിച്ച് വാങ്ങുക. ചിലപ്പോൾ മേശപ്പുറത്ത് ഉണ്ടാകും. ഉണ്ടോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമേ മെനു കാർഡ് ആവശ്യപ്പെടാവൂ.
5. കത്തിയും സ്പൂണും വലത് കൈ കൊണ്ടും ഫോർക്ക് ഇടത് കൈ കൊണ്ടും പിടിക്കുക. കഴിച്ചിട്ട് ഇവ മേശപ്പുറത്ത് വെക്കുന്നതും അങ്ങനെതന്നെ വെക്കുക.
6. കഴിച്ച് കൊണ്ടിരിക്കുമ്പോൾ എഴുന്നേൽക്കേണ്ട ആവശ്യം വരികയാണെങ്കിൽ ഒപ്പം ഇരുന്ന് കഴിക്കുന്നവരെ ബുദ്ധിമുട്ടിക്കാതെ അവരുടെ അനുവാദം ചോദിച്ചിട്ട് എഴുന്നേൽക്കുക.
7. കത്തിയും ഫോർക്കുമൊന്നും ശരിയായ രീതിയിൽ ഉപയോഗിക്കാനറിയില്ലെങ്കിൽ അവ ഒഴിവാക്കി കൈ കൊണ്ട് കഴിച്ചാലും മതി.
8. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളടക്കം കഴിക്കുമ്പോൾ ശബ്ദം ഒഴുവാക്കുക
9. ഭക്ഷ്യാവശിഷ്ടങ്ങൾ മേശയിൽ ഇടാതെ മറ്റൊരു പ്ലേറ്റിൽ നിക്ഷേപിക്കുക