ദിവസവും സെക്‍സിലേര്‍പ്പെടുന്ന സ്‌ത്രീക്കും പുരുഷനും സംഭവിക്കുന്നത്

ചൊവ്വ, 6 നവം‌ബര്‍ 2018 (15:29 IST)
ശാരീരികമായും മാനസികമായും ഏറെ ഗുണഫലങ്ങളുള്ള ഒന്നാണ് ലൈംഗികബന്ധം. ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതിനൊപ്പം പങ്കാളികള്‍ക്കിടയില്‍ അടുപ്പം വര്‍ദ്ധിക്കുന്നതിനും സെക്‍സ് സഹായിക്കും. സ്‌ത്രീക്കും പുരുഷനും പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ സമ്മാനിക്കാന്‍ ദിവസവുമുളള കിടപ്പറബന്ധത്തിനു സഹായിക്കും.

ദിവസവുമുളള സെക്‌സ് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ആരും തിരിച്ചറിയുന്നില്ല. രോഗപ്രതിരോധ ശേഷി നല്‍കാനും ഹൃദയത്തിനും തലച്ചോറിനും ഗുണകരവുമാണ് ദിവസവുമുള്ള സെക്‍സ്. ഹൃദയാഘാത സാധ്യത കുറയുന്നതിനൊപ്പം ഓര്‍മ ശക്തി മെച്ചപ്പെടാനും കഴിയുന്നു.  

ആഴ്‌ചയില്‍ കുറഞ്ഞത്‌ മൂന്ന്‌ തവണയെങ്കിലും രാവിലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക്‌ ഹൃദയാഘാതം, പക്ഷാഘാതം എന്നിവ വരാനുള്ള സാധ്യത കുറയുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ലൈംഗിക ബന്ധത്തിനിടെ സ്‌ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂടുതലാകുന്നതു മൂലം മാറിടം വലുതാകുകയും ശരീര സൗന്ദര്യം മെച്ചപ്പെടുകയും ചെയ്യും.

സ്‌ട്രെസ്, ടെന്‍ഷന്‍, ഡിപ്രഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് സെക്‌സ്. ബിപി, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താനും ഉദ്ധാരണ, സ്ഖലന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ദിവസേനയുള്ള സെക്‍സ് സഹായിക്കും.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്‌ക്കുന്നതിനൊപ്പം ബിപി, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സെക്‌സ് സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രമേഹത്തിനും കൊളസ്‌ട്രോളിനുമുള്ള നല്ലൊരു മരുന്ന് കൂടിയാണ് ലൈംഗിക ബന്ധം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍