പ്രതിഷേധം മാണിയോട്; പ്രതിപക്ഷം തകര്‍ത്തത് സ്പീക്കറിന്റെ ഡയസ്

ശനി, 2 ജനുവരി 2016 (15:42 IST)
പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കും ബഹളങ്ങള്‍ക്കും നടുവില്‍ ധനമന്ത്രി മാണി ബജറ്റ് വായിച്ചപ്പോള്‍ കേരള നിയമസഭ യുദ്ധക്കളമായി. ഇതുവരെ കാണാത്ത സംഭവങ്ങള്‍ക്ക് കേരളം സാക്ഷിയായി.
 
മാണിയോടുള്ള പ്രതിഷേധം അതിരുവിട്ട പ്രതിപക്ഷം സ്പീക്കറുടെ ഡയസ് തകര്‍ത്തു. ചെയര്‍ തള്ളിയിട്ടു. ഉന്തും തള്ളുമായി. എല്ലാം, കഴിഞ്ഞ് വാര്‍ത്താസമ്മേളനം വിളിച്ച പല നേതാക്കളും കടിയും അടിയും തോണ്ടലും കിട്ടിയ കാര്യം കൂടി പറഞ്ഞപ്പോള്‍ കേരളരാഷ്‌ട്രീയത്തെ ഓര്‍ത്ത് ജനാധിപത്യ വിശ്വാസികള്‍ തല കുനിച്ചു.

വെബ്ദുനിയ വായിക്കുക