കേന്ദ്ര സർക്കാർ അഭിമാനത്തോടെ അവതരിപ്പിച്ച ചരക്ക്, സേവന നികുതിക്ക് (ജിഎസ്ടി) എതിരായി സിനിമയിലുള്ള പരാമർശങ്ങൾ ബിജെപിയെ പ്രകോപിപ്പിച്ചതോടെയാണ് മെർസൽ വിവാദം ആളിക്കത്തിയത്. സിനിമയെ സിനിമയായി കാണൂ എന്നായിരുന്നു അന്ന് വിജയ് പ്രതികരിച്ചത്.
മെര്‍സലിന് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകരും പ്രമുഖരും രംഗത്തെത്തിയതോടെ പടക്കളത്തിൽ ബിജെപി ഒറ്റപ്പെട്ടു. സത്യം പറയുന്നതിനെ ബിജെപി ഭയന്നു. അവർ അതിനെ എതിർത്തു. ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയയും മോശമായി ചിത്രീകരിച്ച രംഗങ്ങൾ നീക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. പക്ഷേ, ആവശ്യം വെറും ആവശ്യമായി തന്നെ പോയെന്ന് വേണം പറയാൻ.