പ്രതിസന്ധികൾക്കിടയിലും മലയാളികൾക്ക് ഇന്ന് കരുതലിന്റെ തിരുവോണം

തിങ്കള്‍, 31 ഓഗസ്റ്റ് 2020 (08:42 IST)
ആഘോഷങ്ങൾക്ക് അനുയോജ്യമായ ഒരു കാലഘട്ടത്തിലല്ല എങ്കിലും ഏറെ കരുതലോടെ മലയാളികൾ ഇന്ന് തിരുവോണം ആഘോഷിയ്ക്കുകയാണ്. തുടർച്ചയായ രണ്ട് പ്രളയങ്ങളും പിന്നീട് വന്ന മഹാമാരിയും മലയാളികളുടെ ഒണാഘോങ്ങളെ സാരമായി തന്നെ ബധിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ദുരിതാശ്വാസ ക്യാംപുകളിലാണ് പലരും ഓണം ആഘോഷിച്ചത്. എന്നാൽ ഓണം അവിടെ ഒരുമയുടെ ആഘോഷമായി മാറി. 
 
ഏത് പ്രതിസന്ധി ഘട്ടത്തിലും ഒരുമയോടെ പ്രവർത്തിയ്ക്കാൻ ഓണം നമ്മേ പ്രേരിപ്പിയ്ക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം, കോവിഡ് തീർത്ത പ്രതിസന്ധികൾക്കിടെയാണ് ഇത്തവണ വീടുകൾക്കുള്ളിൽ ഒതുങ്ങി മലയാളികളുടെ ഓണാഘോഷം. ആൾകൂട്ടങ്ങളും ആരവങ്ങളും തിർക്കുന്ന ഓണക്കളികളും, ഒത്തുചേർന്നുള്ള പൂക്കളമൊരുക്കലും, കുടുംബാങ്ങളും സുഹൃത്തുക്കളുമെല്ലാമൊത്തുള്ള ഒണസദ്യയുമെല്ലാം ആസ്വദിയ്ക്കൻ ഇക്കുറി നമുക്കാകില്ല. എന്നാൽ ഈ നാടിന്റെ കരുതലാണ് അത്. എല്ലാ ആഘോഷങ്ങളെയും ഇക്കുറി നമുക്ക് വീടുകളിലേയ്ക്ക് ചുരുക്കാം. മലയാളം വെബ്‌ദുനിയ വായനക്കാർക്ക് ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍