നാരങ്ങാ അച്ചാര്‍

FILEFILE

ചേര്‍ക്കേണ്ടവ

വിളഞ്ഞ് പഴുത്ത വലിയ
ചെറു നാരങ്ങ - 20 എണ്ണം
ഉപ്പ് - 3/4 കപ്പ്
നല്ലെണ്ണ - 3 ടീസ്പൂണ്‍
കായം - ഒരു കഷ്ണം
കടുക് - 2 ടീസ്പൂണ്‍
ഉലുവ - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
ചെറിയ വെളുത്തുള്ളി - 1/2 കപ്പ്
ഇഞ്ചി കനം
കുറച്ചരിഞ്ഞത് - 2 ഡിസോര്‍ട്ട് സ്പൂണ്‍
പച്ചമുളക് നെടുകേ
പിളര്‍ന്നത് - പത്തെണ്ണം
മുളക് പൊടി - മൂന്ന് ഡിസോര്‍ട്ട് സ്പൂണ്‍

ഉണ്ടാക്കേണ്ട വിധം:

നാരങ്ങ നന്നായി കഴുകിത്തുടച്ച് ആവി കയറ്റുക. അത് തണുത്ത് കഴിയുമ്പോള്‍ ചൂടായ നല്ലെണ്ണയില്‍ കായം മൂപ്പിച്ച് കോരിപൊടിക്കുക. ബാക്കി നല്ലെണ്ണയില്‍ കടുകിട്ട് പൊട്ടിയാല്‍ ഉലുവയും മൂപ്പിക്കുക.

പിന്നീട് മഞ്ഞള്‍പ്പൊടി, വെളുത്തുളളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റണം. നാരങ്ങാ മുറിച്ചത് ഇതിനോട് ചേര്‍ത്ത് വഴറ്റി ബാക്കിവന്ന അരപ്പും തട്ടു തട്ടായി ഭരണയില്‍ വാരി വയ്ക്കുക. ഒരാഴ്ച കഴിയുമ്പോള്‍ ഉപയോഗിക്കാം.

വെബ്ദുനിയ വായിക്കുക