കൂട്ടുകറി

ചേരുവകള്‍

കടല അരക്കപ്പ്
ചേന ഒരേ നീളം വീതി കഷ്ണങ്ങളായി അരിഞ്ഞത് 1 കപ്പ്
കുന്പളങ്ങ ചേനയുടെ അതേ വലിപ്പത്തില്‍ അരിഞ്ഞത് 1 കപ്പ്
ഉപ്പ് പാകത്തിന്
വെള്ളം 2 കപ്പ്
കുരുമുളക് പൊടിച്ചത് 1ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ടീസ്പൂണ്‍

അരപ്പിന

തേങ്ങ ചുരണ്ടിയത് 1 കപ്പ്
ജീരകം അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി ഒരു നുള്ള്

വറുത്തിടുന്നതിന്

തേങ്ങ ചുരണ്ടിയത് 1 കപ്പ്
വറ്റല്‍ മുളക് മുറിച്ചത് 2 എണ്ണം
കടുക് 2ടീസ്പൂണ്‍
കറിവേപ്പില 2 കതിര്‍പ്പ്
വെളിച്ചെണ്ണ 2 ടേബിള്‍സ്പൂണ്‍

കടല കഴുകി തലേദിവസം രാത്രിയില്‍ വെള്ളത്തിലിടുക. പിറ്റേന്ന് വീണ്ടും കഴുകി വൃത്തിയാക്കി പ്രഷര്‍ കുക്കറില്‍ 2കപ്പ് വെള്ളവും ഒഴിച്ചു അടുപ്പത്തു വച്ചു വേകിക്കുക വെന്തു കഴിഞ്ഞാല്‍ അതില്‍ ചേനയും കുന്പളങ്ങയും അരിഞ്ഞതു കഴുകി ചേര്‍ക്കുക.

പാകത്തിന് ഉപ്പും കുരുമുളകു പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കഷ്ണം വേകിക്കുക. അരപ്പ് അല്പം തരുതരുപ്പായി അരച്ചു വയ്ക്കുക. കടലയില്‍ കിടന്നു കഷ്ണങ്ങള്‍ വെന്തു കഴിഞ്ഞാല്‍ അരപ്പു ചേര്‍ത്തു ഇളക്കി വാങ്ങി വയ്ക്കുക.

ചീനച്ചട്ടി ചൂടായാല്‍ വെളിച്ചെണ്ണ ഒഴിച്ച് വറുത്തിടുന്നതിനുള്ള സാധനങ്ങള്‍ ഇതിലേക്കിട്ട് തുടര്‍ച്ചയായി ചട്ടുകം കൊണ്ടിളക്കുക. തേങ്ങ ചുവന്നു കടുകു പൊട്ടുന്ന ശബ്ദം നിലച്ചാല്‍ അരപ്പു ചേര്‍ത്തു വച്ചിരിക്കുന്ന കറി ചീനച്ചട്ടിയിലേക്കൊഴിക്കുക.

ഇളക്കി തീ അണച്ചു പാത്രത്തിലേക്കു മാറ്റാം

വെബ്ദുനിയ വായിക്കുക