കടലപ്രഥമന്‍

FILEFILE

ചേരുവകള്‍

കടല - ഒരു കിലോഗ്രാം
ശര്‍ക്കര - ഒന്നരകിലോഗ്രാം
തേങ്ങ - എട്ട് എണ്ണം
എലക്കായപൊടിച്ചത് - ഒരു ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് - 50 ഗ്രാം
മുന്തിരിങ്ങ - 50 ഗ്രാം
നെയ്യ് - 200 ഗ്രാം
ചൗവ്വരി -100 ഗ്രാം

കടല വേവിച്ചുടയ്ക്കുക. ഉരുളിയില്‍ 200 ഗ്രാം നെയ്യ് ഒഴിച്ച് ഉരുകിത്തുടങ്ങുന്പോള്‍ കടലയുടച്ചത് ചേര്‍ത്ത് ഇളക്കുക. ശര്‍ക്കര ഉരുക്കിയരിച്ച് ഇതിലൊഴിക്കുക. ചൗവ്വരി കഴുകി ചേര്‍ക്കുക. നല്ലവണ്ണം കൈമാറ്റാതെ ഇളക്കണം. കടലവരണ്ട് പാകമാകാന്‍ തുടങ്ങുന്പോള്‍ രണ്ടാം പാല്‍ ചേര്‍ത്തിളക്കുക.

ചൗവ്വരി വെന്തു പാകമാകുന്പോള്‍ മൂന്നാം പാല്‍ ചേര്‍ത്ത് എലക്കായപൊടിച്ചത് അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേര്‍ത്ത് വയ്ക്കുക.

വെബ്ദുനിയ വായിക്കുക