ഇഞ്ചി 2 ഇഞ്ച് കഷ്ണം 3 എണ്ണം പച്ചമുളക് 1 എണ്ണം പുളിയുള്ള തൈര് മുക്കാല്‍ കപ്പ് ഉപ്പ് പാകത്തിന് കറിവേപ്പില 1 കതിര്‍
ഇഞ്ചി തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കുക.കനം കുറച്ച് വട്ടത്തില്‍ അരിയുക.ഇതു മിക്സിയിലോ അരകല്ലിലോ ചതയ്ക്കുക. വേണമെങ്കില്‍ ശകലം ഒന്ന് പിഴിഞ്ഞു കളയാം. എന്നിട്ട് ഒരു കുടുവന്‍ പാത്രത്തിലിട്ട് തൈരു ചേര്‍ത്തിളക്കുക.പച്ചമുളകു വട്ടത്തിലരിഞ്ഞിടുക. കറിവേപ്പിലയും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി വയ്ക്കുക. പഴുത്ത പച്ചമുളക് എടുത്താല്‍ കാണാന്‍ നല്ല ഭംഗി കാണും.