അടപ്രഥമന്‍

FILEFILE

ചേര്‍ക്കേണ്ട


അട - അഞ്ച് കപ്പ്
വെള്ളം - ആവശ്യത്തിന്
നെയ്യ് - 1 ഡിസോര്‍ട്ട് സ്പൂണ്‍
ശര്‍ക്കര - 400 ഗ്രാം
തേങ്ങാപ്പാല്‍ - 12 കപ്പ്
പഞ്ചസാര - 2 ഡിസോര്‍ട്ട് സ്പൂണ്‍
ചുക്ക് പൊടിച്ചത്,
ജീരകം പൊടിച്ചത്,
ഏലയ്ക പൊടിച്ചത് - 1/4 ടീസ്പൂണ്‍


ഉപയോഗ വിധം:

അട തിളച്ച വെള്ളത്തില്‍ വേവിച്ച് ഊറ്റുക. പിന്നീട് കുറച്ച് പച്ചവെള്ളം അടയുടെ മീതെ ഒഴിയ്ക്കുക. ശര്‍ക്കര ഉരുക്കി നൂല്‍ പരുവത്തിലുള്ള പാനിയാക്കുക. തേങ്ങാ തലപ്പാല്‍ മൂന്ന് കപ്പും രണ്ടാം പാല്‍ എട്ട് കപ്പും മാറ്റി വേവിക്കുക. ശര്‍ക്കര പാനിയില്‍ അട കുടഞ്ഞിട്ട് വഴറ്റുക.

പാനി കാല്‍ഭാഗം വറ്റുമ്പോള്‍ നെയ്യൊഴിച്ച് തുടരെ ഇളക്കണം. പകുതിയില്‍ കൂടുതല്‍ പാനി വറ്റുമ്പോള്‍ രണ്ടാം പാല്‍ ഒഴിക്കുക. പുറമേ പഞ്ചസാരയും ചേര്‍ത്ത് പാല്‍ നന്നായി കുറുകുന്നതു വരെ ഇളക്കുക. ഒടുവില്‍ തലപ്പാല്‍ ചേര്‍ത്തിളക്കുക. തേങ്ങയും പറങ്കയണ്ടിയും മൂപ്പിച്ചത് ഇടുക.

വെബ്ദുനിയ വായിക്കുക