തോക്കുമായി സെല്‍ഫിക്ക് പോസ് ചെയ്യുന്നതിനിടെ പതിനാലുകാരന്‍ വെടിയേറ്റ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 29 നവം‌ബര്‍ 2021 (21:54 IST)
തോക്കുമായി സെല്‍ഫിക്ക് പോസ് ചെയ്യുന്നതിനിടെ പതിനാലുകാരന്‍ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലാണ് നിറതോക്കുമായി സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ പതിനാലുകാരന്‍ സ്വയം വെടി വെച്ച് മരിച്ചത്. ഈ കുട്ടിയുടെ മുതിര്‍ന്ന സഹോദരന്‍ കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് നടന്ന മോഷണകേസിലെ പ്രതിയായിരുന്നതിനാല്‍ അത്തരം ക്രിമിനല്‍ പശ്ചാത്തലത്തില്‍ നിന്നാവാം തോക്ക് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ഇയാള്‍ പുറത്തുപോയിരിക്കുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍