രാഹുലിന് നിയമമെന്താണെന്ന് മനസ്സിലായിട്ടില്ലെങ്കിൽ ഇറ്റാലിയനിലാക്കി വായിക്കാൻ തരാം: പരിഹസിച്ച് അമിത് ഷാ

അഭിറാം മനോഹർ

വെള്ളി, 3 ജനുവരി 2020 (18:23 IST)
പൗരത്വനിയമഭേദഗതിയിൽ നിന്നും ഒരിഞ്ചുപോലും പുറകോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ. മൊത്തം പ്രതിപക്ഷം ഒന്നിച്ച് വന്ന് എതിർത്താലും നിയമത്തിൽ ബി ജെ പി ഉറച്ചുനിൽക്കുമെന്നും അമിത് ഷാ പറഞ്ഞു. രാഹുലിന് നിയമം എന്താണെന്നറിയില്ലെന്നും രാഹുൽ നിയമം പഠിച്ചിട്ട് വരികയാണെങ്കിൽ എവിടെവെച്ചും പരസ്യ സംവാദത്തിന് തയ്യാറാണെന്നും അമിത് ഷാ വെല്ലുവിളിച്ചു. രാജസ്ഥാനിലെ ജോധ്പൂരിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ പരിഹാസമാണ് അമിത് ഷാ പ്രസംഗത്തിൽ നടത്തിയത്. രാഹുൽ ബാബ ഇതുവരെയും നിയമം എന്താണെന്ന് പഠിച്ചിട്ടില്ല. ആദ്യം നിയമത്തിന്റെ പകർപ്പ് രാഹുൽ വായിക്കട്ടെ. ഇനി ഇറ്റാലിയനിലേക്ക് ഇത് പരിഭാഷപ്പെടുത്തണമെന്നാണെങ്കിൽ സർക്കാർ അതിനും തയ്യാറാണ്. എന്നിട്ട് പഠിച്ച് വരികായണെങ്കിൽ എവിടെ വെച്ചും പരസ്യസംവാദത്തിന് തയ്യാറാണ് അമിത് ഷാ വ്യക്തമാക്കി.
 
വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി മഹദ്‌വ്യക്തിയായ വീർ സവർക്കറിനെ പോലും കോൺഗ്രസ്സ് അപമാനിക്കുന്നുവെന്നും രാജ്യത്തെ എല്ലാ പ്രതിപക്ഷവും ചേർന്ന് ബിജെപിക്കെതിരെ വന്നാലും ഒരടിപോലും പിന്നോട്ട് പോകാൻ തയ്യാറല്ലെന്നും എത്ര വേണമെങ്കിലും തെറ്റായ വിവരങ്ങൾ ജനങ്ങൾക്കിടയിൽ പരത്തിക്കൊള്ളുവെന്നും പ്രസംഗത്തിൽ അമിത് ഷാ വെല്ലുവിളിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍