വി.ഐ. റ്റി ഇന്ത്യയിലെ മികച്ച സർവകലാശാലകളിൽ രണ്ടാം സ്ഥാനത്ത്

എ കെ ജെ അയ്യർ

ഞായര്‍, 25 ഓഗസ്റ്റ് 2024 (15:33 IST)
തിരുവനന്തപുരം : 2024 ലെ ലോക സര്‍വകലാശാലകളുടെ ഷാങ്ഹായ് അക്കാഡമിക് റാങ്കിംഗില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്ഥാപനമായി വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (വി.ഐ ടി) തിരഞ്ഞെടുക്കപ്പെട്ടു.  അതേ സമയം ഷാങ്ഹായ് റാങ്കിംഗ് അനുസരിച്ച് ഇന്ത്യയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനത്താണ് വി.ഐ. റ്റി. 
 
നോബല്‍ സമ്മാനങ്ങള്‍, ഫീല്‍ഡ് മെഡലുകള്‍, മികച്ച ഗവേഷകര്‍, നേച്ചര്‍ ആന്റ് സയന്‍സ് ജേണലുകളില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങള്‍, തുടങ്ങിയ അക്കാഡമിക് ഗവേഷണ പ്രകടന സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ഷാങ്‌നായില്‍ സര്‍വകലാശാലകളെ റാങ്കിംഗ് ചെയ്യുന്നത്.  ഷാങ്ഹായ് റാങ്കിംഗ് ഈ വര്‍ഷം പ്രസിദ്ധീകരിച്ച ലോകത്തിലെ മികച്ച ആയിരം സര്‍വകലാശാലകളില്‍ ഇന്ത്യയില്‍ നിന്നുള്ള 15 സര്‍വകലാശാലകള്‍ ഇടം നേടിയിട്ടുണ്ട്. ലോക സര്‍വകലാശാലകളില്‍ 501 നും 600 നും ഇടയിലാണ് വി.ഐ. റ്റി യുടെ സ്ഥാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍