കാഷ്മീര്‍ വിഘടനവാദി നേതാവ് മസ്രത് ആലത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ത്രാലിലേയ്ക്കു ഹൂറിയത്ത് കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം. നിരോധാനാജ്ഞ ലംഘിച്ചു മാര്‍ച്ച് നടത്തുന്നതു പോലീസ് തടയാന്‍ ശ്രമിച്ചതാണു സംഘര്‍ഷത്തിനു കാരണമായത്.14 പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി.