കുറ്റവിചാരണക്ക് മല്യയെ ഉ​ട​ൻ വിട്ടുകിട്ടില്ല

ബുധന്‍, 19 ഏപ്രില്‍ 2017 (11:07 IST)
വിജയ് മല്യയെ ലണ്ടനിൽ അറസ്റ്റു ചെയ്തത് കേന്ദ്രസർക്കാറിന്റെ വലിയ നേട്ടമായി  കാണുന്നുണ്ടെങ്കിലും കുറ്റവിചാരണക്ക് മല്യയെ ഇന്ത്യയിൽ എത്തിക്കുന്നത് ഒട്ടും എളുപ്പമല്ല. ഇന്ത്യ ആവശ്യപ്പെടുന്ന തട്ടിപ്പുകേസ് പ്രതിയെന്ന നിലക്കുള്ള വാറൻറ് പ്രകാരമാണ് മല്യയുടെ അറസ്റ്റ് നടന്നത്. എന്നാല്‍  വാറൻറ് പ്രകാരം മല്യ സ്വമേധയാ സെൻട്രൽ ലണ്ടൻ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. 
 
അതേസമയം 2012ൽ കള്ളപ്പണ, നികുതിവെട്ടിപ്പു കേസുകളിൽ പ്രതിയായി ലണ്ടനിലേക്ക് കടന്ന ഐ പി എല്‍  സംഘാടകൻ ലളിത് മോദിയെ നാട്ടിലെ നിയമവ്യവസ്ഥക്കു മുന്നിലെത്തിക്കാൻ അഞ്ചു വർഷം കഴിഞ്ഞിട്ടും സർക്കാറിന് സാധിച്ചിട്ടില്ല. ഇനി ഈ കേസിന്റെ നടപടികള്‍  കീഴ്കോടതിയില്‍ നടക്കണം. അതിന് മാസങ്ങളല്ല, വർഷങ്ങൾ തന്നെ വേണ്ടിവന്നേക്കും. അതേസമയം കോടതിയുടെ തീർപ്പിനെതിരെ മല്യക്ക് ഒന്നിലധികം മേൽകോടതികളെ സമീപിക്കാം.  
 
എന്നാല്‍ മല്യയെ അറസ്റ്റ് ചെയ്തത്  കേന്ദ്രത്തിന്റെ വലിയ നേട്ടമെന്ന രീതിയിലാണ് പ്രധാനമന്ത്രി കാര്യാലയ സഹമന്ത്രി ജിതേന്ദ്രസിങ്ങും മറ്റും മാധ്യമങ്ങേളാട് വിശദീകരിച്ചത്. കുടാതെ കഴിഞ്ഞ സർക്കാറിന് ചെയ്യാൻ കഴിയാത്തത് ഈ സർക്കാർ ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക