വെല്ലുവിളി ഏറ്റെടുത്ത വനിത, പോർക്കളത്തിൽ ഇവൾ പെൺപുലി- വീഡിയോ കാണാം
വെള്ളി, 17 ജൂണ്‍ 2016 (12:20 IST)
ഇന്ത്യയിലെ പ്രശസ്തമായ 'കോണ്ടിനെന്റൽ റെസ്ലിംഗ് ആൻഡ് എന്റർടെയ്ന്മെന്റ്' എന്ന ഗുസ്തി സ്കൂളിൽ ആവേശകരമായ ഒരു സംഭവം നടന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രൊഫഷണൽ ഗുസ്തിക്കാരിയായ ബിബി ബുൾ ബുൾ കാണികളോട് ഒരു വെല്ലുവിളി നടത്തി. ധൈര്യമുണ്ടെങ്കിൽ ഏറ്റുമുട്ടാൻ വാ എന്ന്.
എന്നാൽ കാണികളുടെ കൂട്ടത്തിൽ ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായ ഒരു വനിത ഉണ്ടായിരുന്നു. മുൻ ഹരിയാന വനിതാ പൊലീസും പവർ ലിഫ്റ്റിംഗ്, മിക്സഡ് മാർഷ്യൽ ആർട്സ് ചാമ്പ്യനുമായ കവിതയായിരുന്നു ആ വനിത. പഞ്ചാബികളുടെ ധൈര്യം എന്നും പേരുകേട്ടത് തന്നെയാണ്.