സംസ്ഥാനം ഭരിക്കുന്ന സമാജ്വാദി പാര്‍ട്ടിയുടെ ഇടപെടല്‍ മൂലമാണ് നരേന്ദ്ര മോഡിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. നാളെ വാരണാസിയില്‍ രണ്ട് റാലികള്‍ നടത്താനിരുന്ന നരേന്ദ്ര മോഡി ഗംഗാ ആരതി നടത്താനും പദ്ധതിയിട്ടിരുന്നു സാഹചര്യത്തിലാണ് വിലക്ക് വന്നിരിക്കുന്നത്.