മനുഷ്യരേപ്പോലെ പെരുമാറാന്‍ സാധിക്കാത്ത കുട്ടി ആളുകളെ ഭയത്തോടെയാണ് കാണുന്നത്. മാത്രമല്ല ചില സമയങ്ങളില്‍ മൃഗങ്ങളെപ്പോലെ കൈകള്‍ ഉപയോഗിച്ച് നടക്കാനും ശ്രമിക്കുന്നുണ്ട്. ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന ചികിത്സ കൊണ്ട് കുട്ടിയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതുവളരെ സാവധാനമാണെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. കുടാതെ ഭാഷകള്‍ തിരിച്ചറിയാനോ മനുഷ്യരേപ്പോലെ സംസാരിക്കാനോ കുട്ടിക്ക് സാധിക്കുന്നില്ല എന്നും ഡോക്ടര്‍മാര്‍ പറയുന്നു.