സ്കൂളില്‍ പോകാന്‍ പിതാവ് നിര്‍ബന്ധിച്ചു; 11കാരന് ആത്മഹത്യ ചെയ്തു
സ്കൂളില്‍ പോകാതെ കളിച്ചുനടന്നതിന് പിതാവ് ശകാരിച്ചതിനെ തുടര്‍ന്ന് പതിനൊന്നു വയസ്സുകാരന് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിയെ ദേരി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
സത്യം സിംഗ് എന്ന ബാലനാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. സത്യം സിംഗിനെ പിതാവ് ശിവ പ്രകാശ് ശകാരിച്ചതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് സൂപ്രണ്ട് കെസി ഗോസാമി പറഞ്ഞു.