പാകിസ്ഥാന്‍ കലാകാരന്മാരെക്കുറിച്ച് സല്‍മാന്‍ ഖാന്‍ നടത്തിയ പ്രസ്‌താവന വിവാദമാകുമോ ?

വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (18:37 IST)
പാകിസ്ഥാന്‍ കലാകാരന്മാര്‍ ഭീകരന്മാരല്ലെന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. പാകിസ്ഥാനില്‍ നിന്നുള്ള അഭിനേതാക്കള്‍ കലാകാരന്മാരാണ്. അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അനുവാദവും വിസയുമൊക്കെ നല്‍കുന്നത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെ അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സൽമാൻ.

നേരത്തെ സംവിധായകനായ കരൺ ജോഹറും പാകിസ്ഥാൻ താരങ്ങളെ വിലക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. അതിനിടെ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കിലെന്ന് പാകിസ്ഥാനിലെ തിയേറ്ററുടമകള്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക