ആ ട്രയിന്‍ കാണാതായതല്ല, വഴിതെറ്റിപ്പോയതായിരുന്നു!

ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (18:54 IST)
അങ്ങനെ നീണ്ട 17 ദിവസത്തേ തെരച്ചിലിനും ആശങ്കക്കും വിരാമമിട്ട് കാണാതായ ട്രയിന്‍ റെയില്‍‌വേ അധികൃതര്‍ കണ്ടെത്തി. കഴിഞ്ഞ ആഗസ്റ്റ് 25മുതല്‍ യാതൊരു വിവരവുമില്ലാതിരുന്ന ഗൊരഖ്പുര്‍-മുസഫര്‍പുര്‍ പാസഞ്ചര്‍  ട്രയിനാണ് 100 കിലോമീറ്റര്‍ അകലെയുള്ള സമഷ്ടിപ്പുരിലെ ഗ്രാമീണ സ്റ്റേഷനില്‍ ഉള്ളതായി കണ്ടെത്തിയത്.

ആഗസ്റ്റ് 25ന് ഈ ട്രയിന്‍ കടന്നുപോകുന്ന പാതയില്‍ ഹാജിപ്പുരിനടുത്ത് ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റിയതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള വണ്ടികള്‍ വഴിതിരിച്ചുവിട്ടിരുന്നു. വഴിതിരിച്ചു വിട്ട ട്രയിനില്‍ നിന്ന് അടുത്ത സ്റ്റേഷനില്‍ യാത്രക്കാര്‍ ഇറങ്ങിപ്പോവുകയും ചെയ്തു.

എന്നല്‍ ഇതിനേ എങ്ങനെ എത്തേണ്ടിടത്ത് എത്തിക്കുമെന്നറിയാതെ വട്ടം ചുറ്റിയ ലോക്കൊപൈലറ്റ് ഓരോസ്റ്റേഷനുകളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളും സിഗ്നലുകളും അനുസരിച്ച് മുന്നൊട്ട് നീങ്ങി ഒടുക്കം ആരും വരാത്ത  സമഷ്ടിപ്പുര്‍ ഡിവിഷനുകീഴിലുള്ള ഗ്രാമീണ സ്റ്റേഷനില്‍ താവളമടിക്കുകയായിരുന്നു.

വണ്ടി എവിടെയാണെന്ന വിവരം ലോക്കോപൈലറ്റ് അറിയിച്ചിരുന്നില്ലെന്ന് സമഷ്ടിപ്പുര്‍ ഡിവിഷണല്‍ മനേജര്‍ അരുണ്‍ മാലിക്ക് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടില്ല. റെയില്‍വേ ഉദ്യോഗസ്ഥര്‍ നടത്തിയ തിരിച്ചിലിലാണ് വണ്ടി കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഡിവിഷണല്‍ മാനേജര്‍ പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക