തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് അഹമ്മദാബാദില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയെന്നാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നിര്‍ദേശമനുസരിച്ചില്ലെന്ന കുറ്റംചുമത്തി നേരത്തേ രാജസ്ഥാന്‍ പോലീസ് തൊഗാഡിയയുടെപേരില്‍ കേസെടുത്തിരുന്നു. ഇതാണ് അനുയായികൾ പൊലീസിന് നേരെ തിരിയാൻ കാരണം.
എന്നാൽ, തിങ്കളാഴ്ച പ്രവീണ്‍ തൊഗാഡിയയെ കാണാനില്ലെന്ന് അനുയായികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നാലോളം വരുന്ന പോലീസ് സംഘമാണ് നേതാവിന് വേണ്ടി തിരച്ചില്‍ ആരംഭിച്ചത്. തൊഗാഡിയയെ തന്റെ റേഞ്ചിലെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തുവെന്ന ആരോപണം ശരിയല്ലെന്നും ഐ.ജി. പറഞ്ഞു.