ഇറാക്കിലെ മലയാളികള്‍ക്കായി മുഖ്യമന്ത്രി കത്തയച്ചു
പോരാട്ടം രൂക്ഷമായ ഇറാക്കിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ കേന്ദ്രം ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.
മന്ത്രി കെസി ജോസഫാണ് ഈ കാര്യം നിയമസഭയില്‍ അറിയിച്ചത്. ഇറാക്കിൽ നിന്ന് മലയാളികളെ തിരികെയെത്തിക്കാനുള്ള യാത്രാചെലവ് കേന്ദ്ര സർക്കാർ വഹിക്കണം.
കേന്ദ്രം ചെലവ് വഹിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാർ ഇതിന് തയാറാണെന്നും കെസി ജോസഫ് നിയമസഭയിൽ പറഞ്ഞു. ഇതേ ആവശ്യമുന്നയിച്ച് കെപിസിസി അധ്യക്ഷൻ വിഎം സുധീരനും പ്രധാനമന്ത്രിക്ക് കത്തയച്ചു.