ഭാര്യയടക്കം കുടുംബത്തിലെ പതിനാലു പേരെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു
ഞായര്‍, 28 ഫെബ്രുവരി 2016 (09:52 IST)
കുടുംബത്തിലെ പതിനാലു പേരെ കൊലപ്പെടുത്തിയ ശേഷം 35കാരന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ താനെക്കടുത്ത് കസര്‍വാഡിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയ ഹന്‍സില്‍ വരേക്കര്‍ എന്നയാളാണ് കുടുംബാംഗങ്ങളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.
ഏഴു കുട്ടികളേയും ഭാര്യ ഉൾപ്പടെ ആറു സ്ത്രീകളെയും ഒരു പുരുഷനെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇയാളുടെ ഒരു സഹോദരി കൊലപാതക ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാരേക്കറിന്റെ അടുത്ത ബന്ധുക്കളാണ് കൊല്ലപ്പെട്ടവരെല്ലാം. കൈയ്യിൽ കത്തിയുമായി തൂങ്ങിമരിച്ച നിലയിലാണ് വാരേക്കറിന്റെ മൃതദേഹം കണ്ടത്തിയത്.
ഇന്നലെ രാത്രി കുടുംബാംഗങ്ങൾക്കായി വാരേക്കർ വീട്ടിൽ പാർട്ടി സംഘടിപ്പിച്ചിരുന്നു.ആ ചടങ്ങില്‍ കുടുംബാംഗങ്ങളെല്ലാം പങ്കെടുത്തിരുന്നു. രാത്രിയോടെ വരേക്കര്‍ വീടിന്റെ മുഴുവന്‍ വാതിലുകളും അടച്ചു പൂട്ടുകയും ഓരോ മുറിയിലും കയറി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വത്ത് തര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.