ഇന്ത്യയെ ആക്രമിക്കാന്‍ തീവ്രവാദികള്‍ക്ക് ക്ഷണം!

ബുധന്‍, 16 ജൂലൈ 2014 (14:23 IST)
ഇന്ത്യയേ ആക്രമിക്കാന്‍ സഹായം ക്ഷണിച്ചുകൊണ്ട് അല്‍ഖൊയ്ദയ്ക്കും താലിബാനും യുണൈറ്റഡ് ജിഹാദ് കൌണ്‍സിലിന്റെ ക്ഷണം. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന പാക് അധിനിവേശ കാശ്മീരിലെ മുസഫര്‍ നഗറില്‍ നടന്ന ഒരു പൊതുയോഗത്തില്‍ വച്ചാണ് ഇത്തരമൊരു ക്ഷണം നടത്തിയത്.
 
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ , അല്‍ ബദര്‍ , ഹര്‍ക്കതുള്‍ അന്‍സാര്‍ , അല്‍ ജിഹാദ്  തുടങ്ങിയ സംഘടനകള്‍ ഉള്‍പ്പെടുന്ന ഭീകരവാദ സഖ്യമാണ് യുണൈറ്റഡ് ജിഹാദ് കൌണ്‍സില്‍.  ഇതിന്റെ ചെയര്‍മാന്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തലവന്‍ കൂടിയായ സയ്യദ് സലാഹുദ്ദീന്‍ ആണ്.
 
ഇറാഖിലെ ഐസിസ് തീവ്രവാദികളുടെ സമര തന്ത്രമാണ് നടപ്പിലാക്കാനായി കൌന്‍സില്‍ ശ്രമിക്കുന്നത്.  ലോകം സാവധാനത്തിലും എന്നാല്‍ സ്ഥിരവുമായി ഖിലാഫത്തിനു കീഴില്‍ കൊണ്ടു വരിക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് കൌണ്‍സിലില്‍ ഉള്ളത്.  
 
കഴിഞ്ഞ ജൂണില്‍ അല്‍ഖൊയ്ദയുടെ മാധ്യമ വിഭാഗമായ അല്‍ സഹാബില്‍ കാശ്മീരികളോട് ഇന്ത്യയെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. വസിരിസ്താനില്‍ പാക് സൈന്യം തീവ്രവാദ വിരുദ്ധ നടപടി തുടങ്ങിയതോടെ പാക് അധിനിവേശ കാശ്മീരിലേക്ക് തീവ്രവാദികള്‍ കുടിയേറിയിട്ടുണ്ട്. ഈ പ്രശ്നത്തേ ഇന്ത്യ ഗൌരവമായാണ് കാണുന്നത്.

വെബ്ദുനിയ വായിക്കുക