അധ്യാപകദിനാശംസകളുമായി സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ട്വീറ്റ്

ശനി, 5 സെപ്‌റ്റംബര്‍ 2015 (18:03 IST)
അധ്യാപകദിനാശംസകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ട്വീറ്റ്. സച്ചിന്റെ ആദ്യത്തെ ക്രിക്കറ്റ് കോച്ച് ആയിരുന്ന രമകാന്ത് അചരേക്കര്‍ സച്ചിന്റെ ബാല്യകാലത്ത് അദ്ദേഹത്തെ പരിശീലിപ്പിക്കുന്നതിന്റെ ചിത്രത്തിനോടൊപ്പമായിരുന്നു അധ്യാപകദിനാശംസകള്‍ സച്ചിന്‍ നേര്‍ന്നത്.
 
സ്വപ്നങ്ങള്‍ ആരംഭിക്കുന്നത് നിങ്ങളില്‍ വിശ്വസിക്കുകയും നിങ്ങളെ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന അധ്യാപകനില്‍ നിന്നാണെന്നും ചിത്രത്തില്‍ പറയുന്നു.
 
ചിത്രത്തിനു താഴെ അധ്യപകദിനാശംസകളും നേര്‍ന്നിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക