കേരളത്തിൽ നിന്നുള്ള നാല് എംപിമാരടക്കം 25 കോൺഗ്രസ് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

തിങ്കള്‍, 3 ഓഗസ്റ്റ് 2015 (16:14 IST)
സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട്  പാര്‍ലമെന്റില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എം പിമാര്‍ക്ക് 5 ദിവസത്തേക്ക് സസ്പെന്‍ഷന്‍.  പാലമെന്റില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് സസ്പെന്‍ഷന്‍. കേരളത്തിൽ നിന്നുള്ള നാല് എം പിമാരടക്കം 25 കോൺഗ്രസ് എം പിമാരെയാണ് ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജൻ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

കേരളത്തിൽ നിന്നുള്ള എം പിമാരില്‍ മുല്ലപ്പള്ളി രാമചന്ദ്രൻ,​ കെസി വേണുഗോപാൽ,​ കൊടിക്കുന്നിൽ സുരേഷ്,​ എം കെ രാഘവൻ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. സസ്പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. പ്ലക്കാര്‍ഡ് ഉയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു

വെബ്ദുനിയ വായിക്കുക