നോട്ട് നിരോധനം: കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ച് സുപ്രീം കോടതി

തിങ്കള്‍, 2 ജനുവരി 2023 (11:57 IST)
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര സര്‍ക്കാരിന് ആശ്വാസം. നോട്ട് നിരോധനത്തില്‍ ഭരണഘടന വിരുദ്ധമായി ഒന്നുമില്ലെന്ന് സുപ്രീം കോടതി. അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ നാല് ജഡ്ജിമാരും കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ചു. ഭൂരിപക്ഷ വിധി ജസ്റ്റിസ് ബി.ആര്‍.ഗവായ് വായിച്ചു. ജസ്റ്റിസ് ബി.വി.നാഗരത്‌നം ഭിന്നവിധി രേഖപ്പെടുത്തി. നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബി.ആര്‍.ഗവായ് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി. അതിനാല്‍ നടപടി റദ്ദാക്കാനാവില്ല. നോട്ട് നിരോധനത്തിനെതിരായ 58 ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍