സുമിത്രാ മഹാജന്‍ ഇന്ന് ലോക്സഭാ സ്പീക്കറാകും

വെള്ളി, 6 ജൂണ്‍ 2014 (08:35 IST)
ബിജെപിയുടെ ഇന്‍ഡോര്‍ എംപി സുമിത്ര മഹാജന്‍ ഇന്ന്‌ ലോക്സഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും. സുമിത്ര മഹാജന്‍ ലോക്സഭാ സ്പീക്കറായി എതിരില്ലാതെയായിരിക്കും തെരഞ്ഞെടുക്കപ്പെടുക.

ഇന്നു തെരഞ്ഞെടുപ്പു നടക്കാനിരിക്കേ സുമിത്ര മഹാജന്റെ പേര്‌ മാത്രമാണു നാമനിര്‍ദേശം ചെയ്തിട്ടുള്ളത്‌. ഇതൊടെ ലോക്സഭാ സ്പീക്കര്‍ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാകും സുമിത്രാ മഹാജന്‍. സുമിത്രാ മഹാജനെ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള അമ്പതിലധികം നോട്ടീ‍സുകളാണ് ലോകസഭാ സെക്രട്ടറിക്ക് ലഭിച്ചത്.

പ്രതിപക്ഷത്തു നിന്നും നിരവധി പേര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് സുമിത്ര മഹാജന്റെ പേര് ആദ്യം നിര്‍ദ്ദേശിച്ചത്. എല്‍‌കെ അദ്വാനി പിന്തുണയ്ക്കുകയും ചെയ്തു. സുഷമാ സ്വരാജും വങ്കയ്യ നായിഡുവും സുമിത്രയെ പിന്തുണച്ചവരില്‍ പെടുന്നു.

അതേസമയം, സ്പീക്കര്‍ തെരഞ്ഞെടുപ്പിനു പിന്നാലെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേ ക്കും തെരഞ്ഞെടുപ്പ്‌ നടക്കുമെന്നാണ്‌ അറിയുന്നത്‌.അണ്ണാ എഡിഎംകെയുടെ ഡോ. എം. തമ്പി ദുരൈയെ ഡെപ്യൂട്ടി സ്പീക്കര്‍സ്ഥാനത്തേക്കു പരിഗണിക്കുന്നതായാണു സൂചനകള്‍.

വെബ്ദുനിയ വായിക്കുക