അമ്മ ആത്മഹത്യക്ക് ശ്രമിച്ചു, മകന്‍ വെന്തുമരിച്ചു
അമ്മ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് വീടിനു തീപിടിച്ച് മൂന്നുവയസ്സുകാരന്‍ മകന്‍ വെന്തു മരിച്ചു. ആന്ധ്രയിലെ ദുമ്മുഗുഡം മണ്ഡലിലെ റാവുപേട്ട ഗ്രാമത്തില്‍ ബുധനാഴ്‌ച രാത്രിയിലാണ് സംഭവം നടന്നത്.
ഭര്‍ത്താവുമായി വഴക്കിട്ട യുവതി വീടിനു മുറ്റത്തു വച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ ശരീരത്തു നിന്ന് കുടിലിലേക്ക് തീപടരുകയായിരുന്നു.
കുടില്‍ അഗ്നിക്കിരയായതിനെ തുടര്‍ന്ന് ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന മകന്‍ വെന്തു മരിക്കുകയായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച യുവതിക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.