ഫ്ലാറ്റിന്റെ എട്ടാം നിലയിൽ നിന്നും ചാടി 14കാരി ജീവനൊടുക്കി

ശനി, 30 ജൂണ്‍ 2018 (14:42 IST)
ഫ്ലാറ്റിന്റെ എട്ടാം നിലയിൽ നിന്നും ചാടി പതിനാലുകാരി ആത്മഹത്യ ചെയ്തു. മുംബൈയിലാണ് സംഭവം ഉണ്ടായത്. മുംബൈയിലെ സബർബൻ സ്വദേശിനിയായ ഹർഷ ദിരേന്ദ്രയാണ് കെട്ടിടത്തി നിന്നും ചാടി ജീവനൊടുക്കിയത്. 
 
പെൺകുട്ടി എട്ടാം നിലയിൽ ചാടാനൊരുങ്ങി നിൽക്കുന്നത് അയൽ‌വാസികളിൽ ചിലർ കണ്ടിരുന്നു. ഇവർ പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി ചാടുകയായിരുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണമെന്തെന്ന് ഇതേവരെ വ്യക്തമായിട്ടില്ല. ദൃക്‌സാക്ഷികളിൽ ചിലർ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍