സ്പൈസ് ജെറ്റ് പറയുന്നു...ടിക്കറ്റ് നിരക്ക് കുറച്ചുതരാം, പക്ഷേ ബാഗെടുക്കരുത്..!
ബാഗേജ് കുറച്ചാല്‍ ആനുപാതികമായി ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുമെന്ന് പ്രമുഖ വിമാന കമ്പനിയായ സ്പൈസ് ജെറ്റ് അറിയിച്ചു. കയ്യില്‍കരുതാവുന്ന ബാഗേജുമായി എത്തുന്നവര്‍ക്ക് 200 രൂപവരെ 1000 രൂപവരെ കുറച്ചുനല്‍കുമെന്നാണ് വിമാന കമ്പനി അറിയിച്ചിരിക്കുന്നത്.
30 ദിവസം മുമ്പ് ബുക്ക് ചെയ്യുന്ന ആഭ്യന്തരയാത്രകള്‍ക്കാവും ഈ ഓഫര്‍ ബാധകമാവുക. ഹാന്‍ഡ് ബാഗിന്റെ തൂക്കം പഴയപോലെ 7 കിലോഗ്രാംതന്നെ ആയിരിക്കും. ഒപ്പ ലേഡിസ് പഴ്സോ ലാപ്ടോപ്പ് ബാഗോ(സ്റ്റാന്‍ഡേര്‍ഡ് സൈസ്) അനുവദിക്കും.
അതേസമയം എയര്‍ ഇന്ത്യ ഹാന്‍ഡ് ബാഗേജ് നിയമം കര്‍ശനമാക്കുകയാണ്. ഡ്യൂട്ടിഫ്രീയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ അടക്കമുള്ളവ എട്ട് കിലോയില്‍ അധികമാണെങ്കില്‍ കൂടുന്ന ഓരോ കിലോയ്‍ക്കും യാത്രക്കാര്‍ അധിക നിരക്ക് നല്‍കേണ്ടി വരും. തീരുമാനം ജൂലൈ ഒന്നുമുതല്‍ നടപ്പായി. ബോര്‍ഡിംഗ് പാസ് എടുത്ത് വിമാനത്തില്‍ കയറുന്നതിന് മുമ്പ് യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജുകള്‍ തൂക്കിനോക്കുമെന്ന് എയര്‍ ഇന്ത്യ ട്രാവല്‍ ഏജന്റുമാര്‍ക്ക് അയച്ച അറിയിപ്പില്‍ പറയുന്നു.