സ്മൃതി ഇറാനിയുടെ ലെറ്റർ ഹെഡിൽ അക്ഷരത്തെറ്റ്; കത്ത് വൈറലായി

വെള്ളി, 21 ഓഗസ്റ്റ് 2015 (12:56 IST)
കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെ വീണ്ടും വിവാദം. മന്ത്രിയുടെ ലെറ്റർ ഹെഡിലെ അക്ഷരത്തെറ്റാണ് നിലവില്‍ വിവാദമായിരിക്കുന്നത്. മന്ത്രിയുടെ പേരിൽ അയയ്ക്കുന്ന എഴുത്തിന്റെ മേൽഭാഗത്ത് മന്ത്രിയുടെ വിലാസവും പദവിയും രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്താണ് അക്ഷര തെറ്റ് കണ്ടെത്തിയിരിക്കൂന്നത്.

മിനിസ്റ്റർ എന്നെഴുതിയിരിക്കുന്നതിലും സൻസധൻ (റിസോഴ്സസ്) എന്നെഴുതിയിരിക്കുന്നതിലുമാണ് അക്ഷരത്തെറ്റ് കടന്നുകൂടിയിരിക്കുന്നത്. പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളുടെ പ്രകടനത്തിൽ അധ്യാപകരെ അഭിനന്ദിച്ച് മന്ത്രി അയച്ച കത്തിലാണ് അക്ഷരത്തെറ്റ്. പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളുടെ പ്രകടനത്തിൽ അധ്യാപകരെ അഭിനന്ദിച്ച് മന്ത്രി അയച്ച കത്തിലെ തെറ്റ് കണ്ടെത്തിയ അധ്യാപകന്‍ കത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

അക്ഷരത്തെറ്റ് വിവാദം പടര്‍ന്നു പിടിച്ചതോടെ തെറ്റ് കടന്നുകൂടിയത് എങ്ങനെയെന്ന് കണ്ടെത്തണമെന്നു ഇറാനി മന്ത്രാലത്തിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വിവാദങ്ങൾ രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ലഭിച്ച അക്ഷരത്തെറ്റ് തിരിച്ചടി നാണക്കേടായിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക