കടുത്ത നിലപാടുമായി ശിവസേന; അനുനയിപ്പിക്കാന്‍ ബിജെപി
ചൊവ്വ, 11 നവംബര്‍ 2014 (11:41 IST)
മന്ത്രിസഭയിലെ പങ്കാളിത്തം സംബന്ധിച്ച് ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കാത്തതിനേ തുടര്‍ന്ന് പ്രതിപക്ഷത്തിരിക്കുമെന്ന് ശിവസേന പ്രഖ്യാപിച്ചതിനു പിന്നാലെ സേനയേ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വം രംഗത്തെത്തി. നാളെയാണ് മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. എന്നാല്‍ ശിവസേന ഉപമുഖ്യമന്ത്രിപദത്തിനായി കടുമ്പിടുത്തത്തിലാണ്.
എന്നാല്‍ ഇത് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് ബിജെപി വ്യ്ക്തമാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിപദം, ആഭ്യന്തരം, റവന്യൂ എന്നിവയില്‍ ഏതെങ്കിലും ലഭിക്കണമെന്ന കാര്യത്തിലാണ് തര്‍ക്കം തുടരുന്നത്. എന്നാല്‍ ശിവസേനയ്ക്ക് ആറ് ക്യാബിനറ്റ് പദവി ഉള്‍പ്പെടെ 12 മന്ത്രിസ്ഥാനങ്ങള്‍ നല്‍കാന്‍ തയാറാണെന്നാണ് ബിജെപി നിലപാട്. ഊര്‍ജം, ഭക്ഷ്യം സിവില്‍ സപ്ളൈസ്, ജലസേചനം, ആരോഗ്യം എന്നീ വകുപ്പുകള്‍ ശിവസേനയ്ക്ക് നല്‍കാന്‍ ബിജെപി തയാറാണ്.
പ്രതിപക്ഷത്തിരിക്കുമെന്ന് പ്രഖ്യാപിച്ച് നിയമസഭാ സെക്രടറിക്ക് കത്തു നല്‍കിയെങ്കിലും പിന്‍വാതില്‍ ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നുണ്ടെന്നാണ് വിവരം. മഹാരാഷ്ട്രയില്‍ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയുടെ സഖ്യകക്ഷി ശിവസേന തന്നെയായിരിക്കുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായി. 288 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 145 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. നിലവില്‍ ബിജെപിക്ക് 122 അംഗങ്ങളാണുള്ളത്. സ്വതന്ത്രരടക്കം 14 പേരുടെ പിന്തുണ പാര്‍ട്ടി അവകാശപ്പെടുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ഇരുപാര്‍ട്ടികളും കടുംപിടുത്തം തുടരുന്നതിനാല്‍ ന്യൂനപക്ഷ മന്ത്രിസഭയായി തുടര്‍ന്നേക്കുമെന്നാണ് കരുതുന്നത്. ബിജെപി സര്‍ക്കാരിനെ പുറത്തു നിന്നു പിന്തുണയ്ക്കാന്‍ തയാറാണെന്ന് ഇപ്പോഴും എന്‍സിപി പറയുന്നുണ്ട്. എന്നാല്‍ എന്‍സിപിയുടെ പിന്തുണ സ്വീകരിക്കുന്ന പക്ഷം ബിജെപിയെ പിന്നീട് പിന്തുണക്കില്ലെന്നാണ് സിവസേന വ്യക്തമക്കിയിരിക്കുന്നത്.