ബലാതസംഗമല്ലാതെ മറ്റൊന്നും റിപ്പോര്‍ട്ട് ചെയ്യാനില്ലേ: കര്‍ണാടക മുഖ്യമന്ത്രി
ബുധന്‍, 23 ജൂലൈ 2014 (12:51 IST)
മാധ്യമപ്രവര്‍ത്തകര്‍ക്ക് പീഡനമല്ലാതെ മറ്റൊന്നും റിപ്പോര്‍ട്ട് ചെയ്യാനില്ലെ എന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന വിവാദമാകുന്നു ബംഗളൂരുവില്‍ ആറു വയസ്സുകാരി അധ്യാപകന്റെ പീഡനത്തിനിരയായതെനെപ്പറ്റി ചോദിച്ചപ്പോഴാണ് സിദ്ധരാമയ്യ വിവാദ പ്രസ്താവന നടത്തിയത്.
മാധ്യമപ്രവര്‍ത്തകര്‍ ആറു വയസ്സുകാരിയുടെ പീഡനത്തേപ്പറ്റി ചോദിച്ചപ്പോള്‍ നിങ്ങള്‍ ഇതല്ലാതെ മറ്റോന്നും റിപ്പോര്‍ട്ട് ചെയ്യാനില്ലെ. ഈ ഒരു വാര്‍ത്തമാത്രമേ നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ളോ എന്ന് ചോദിച്ച് സിദ്ധരാമയ്യ പൊട്ടിത്തെറിക്കുകയായിരുന്നു.
നേരത്തെ ജൂലൈ രണ്ടിനാണ് ആറുവയസ്സുകാരി സ്കൂളില്‍ വച്ച് സ്കേറ്റിംഗ് പരിശീലകന്റെ പീഡനത്തിനിരയായത്. മുസ്തഫ എന്ന ഇയാള്‍ പീഡനത്തിന്റെ ദൃശ്യങ്ങള്‍ തന്റെ ലാപ്ടോപ്പില്‍ സൂക്ഷിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവില്‍ പീഡങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കറിന് കടുത്ത വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്