സിനിമയില്‍ തെറിവിളി തുടരാം; ഉത്തരവ് താല്‍കാലികമായി പിന്‍വലിച്ചു

ചൊവ്വ, 24 ഫെബ്രുവരി 2015 (18:35 IST)
സിനിമയില്‍ അശ്ലീല പദപ്രയോഗങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക്  ഏര്‍പ്പെടുത്തിക്കൊണ്ട് നല്‍കിയ ഉത്തരവ് സെന്‍സര്‍ ബോര്‍ഡ് താല്‍കാലികമായി പിന്‍വലിച്ചു. പതിമൂന്നോളം ഇംഗ്ലീഷ് പദപ്രയോഗങ്ങളും പതിനഞ്ചോളം ഹിന്ദി പ്രയോഗങ്ങള്‍ക്കുമായിരുന്നു വിലക്ക്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാനായ പങ്കജ് നിഹലാനിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു  അസഭ്യമോ,ആക്ഷേപകമായോ വ്യാഖ്യാനിക്കപ്പെടാവുന്ന വാക്കുകള്‍ക്ക് സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയത്. ഈ നിര്‍ദ്ദേശങ്ങളടങ്ങിയ നോട്ടീസ് മുഴുവന്‍ ചലച്ചിത്രനിര്‍മ്മാതാക്കള്‍ക്കും എല്ലാ പ്രാദേശിക സെന്‍സര്‍ ബോര്‍ഡ് ഘടകങ്ങള്‍ക്കും നല്‍കിയിരുന്നു.

ഈ പദങ്ങളുടെ പ്രാദേശിക വകഭേദങ്ങളും സിനിമയില്‍ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. ഇത്തരം വാക്കുകള്‍ സംഭാഷണങ്ങളില്‍ ഉണ്ടായാല്‍  ഈ പ്രയോഗങ്ങളുടെ പ്രാദേശിക വകഭേദങ്ങള്‍ക്കും വിലക്കുണ്ടായിരുന്നു. ഈ വാക്കുകള്‍ സംഭാഷണങ്ങളില്‍ ഉണ്ടായാല്‍ നീക്കം ചെയ്യുകയോ ബീപ് ശബ്ദം ഉപയോഗിക്കുകയോ ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത് ഈ പശ്ചാത്തലത്തിലാണ്  പട്ടിക താല്‍ക്കാലികമായി പിന്‍വലിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക